Advertisment

അന്നത്തെ ആ മൽസരത്തിൽ ജയിച്ചത് കോട്ടയംകാരിയായ ശ്രീലത ; അവർ ​ഗോൾഡ് മെഡൽ വാങ്ങുന്നത് ഞാൻ പുറത്ത് നിന്ന് നോക്കിനിന്നു ; അടുത്ത മൽസരത്തിൽ ഓടി ​ഗോൾഡ് മെഡൽ സ്വന്തമാക്കുമെന്ന് അന്ന് ഞാൻ അവിടെ വച്ച് തീരുമാനമെടുത്തു ; 1984ൽ അത് സത്യമായി ; പാലായിൽ നിന്ന് വിജയങ്ങളുടെ ജൈത്രയാത്ര തുടങ്ങിയ അനുഭവങ്ങൾ പങ്കുവെച്ച് പി ടി ഉഷ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോഴിക്കോട് ജില്ലയിലെ പയ്യോളിയെന്ന ഗ്രാമത്തില്‍ വസ്ത്ര കച്ചവടക്കാരനായ പൈതലിന്റെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ രണ്ടാമതായാണ് പിടി ഉഷയുടെ ജനനം. തൃക്കോട്ടൂര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉഷ ചെറുപ്പം മുതല്‍ക്കെ തന്നെ തന്റെ ഉള്ളിലെ അത്‌ലറ്റിനെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

Advertisment

പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂരിലെ കായിക സ്‌കൂളായ ജിവി രാജ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളില്‍ ചേര്‍ന്ന ഉഷ തന്റെ കായിക കരുത്തിനെ വളര്‍ത്തി.ഉഷയുടെ ഉള്ളിലെ അത്‌ലറ്റിനെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ പരിശീലകന്‍ ഒ എം നമ്പ്യാരാണ് ഉഷയുടെ കായിക ജീവിതത്തിന് കരുത്തുറ്റ പിന്തുണ നല്‍കിയത്. 1977ലാണ് ഉഷയെ കായിക കേരളം തിരിച്ചറിഞ്ഞത്.

publive-image

സ്പോട്സ് ലെജൻസ് ഓഫ് പാലാ മാരത്തോണിൽ പി ടി ഉഷ തന്റെ ജീവിതാനുഭവം പങ്കുവെക്കുകയുണ്ടായി. " 1977 ലെ പാലയിലെ ​ഗ്രൗണ്ടിൽ ഓടിയിട്ടുണ്ട്. അത് എന്റെ ജിവിതത്തിലെ ഏറ്റവും വലിയ തുടക്കമായിരുന്നു. സ്റ്റേറ്റ് മീറ്റായിരുന്നു അത്. ആ മൽസരത്തിൽ സ്റ്റേറ്റ് മീറ്റിൽ ഹീറ്റിൽ ഞാൻ ഓടി പുറത്ത് പോയതാണ്.

അന്നത്തെ ആ മൽസരത്തിൽ ജയിച്ചത് കോട്ടയം കാരിയായ ശ്രീലത എന്ന അത്ലറ്റികാരിയായിരുന്നു. അവർ ​ഗോൾഡ് മെഡൽ വാങ്ങുന്നത് ഞാൻ പുറത്ത് നിന്ന് നിസഹായമായി നോക്കി കണ്ടു.

അന്ന് ഞാൻ അവിടെ വച്ച് ഒരു തീരുമാനമെടുത്തു അടുത്ത മൽസരത്തിൽ ഞാൻ ഓടി ​ഗോൾഡ് മെഡൽ സ്വന്തമാക്കുമെന്ന്. അതിനുശേഷം 1984 ൽ പി ടി ഉഷ പാലായിൽ ​ഗ്രൗണ്ടിൽ എത്തി 200 മീറ്റർ 400 മീറ്റർ ഓടി വിജയം കൈവരിച്ചതിനുശേഷമാണ് സ്പോട്സ് ലെജൻസ് ഓഫ് പാലാ മാരത്തോണിന്റെ ഈ വേദിയിൽ എത്തുന്നത് " - പി ടി ഉഷ പറഞ്ഞു.

https://www.facebook.com/Palacaran/videos/628517965212559/

 

Advertisment