Advertisment

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ്; വയനാട്ടില്‍ വടിവാള്‍ പിടിച്ചെടുത്തു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

മാനന്തവാടി: പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്റെ കടയില്‍ നിന്നും വടിവാളുകള്‍ കണ്ടെടുത്തു. എരുമത്തെരുവിലെ ജില്ലാ കമ്മറ്റി ഓഫീസിന് സമീപത്തെ ടയര്‍ കടയില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. പോപ്പുലർ ഫ്രണ്ട് നേതാവ് സലീമിന്റെ എരുമത്തെരുവിലെ എസ് & എസ് എന്ന ടയറുകടയിൽ നിന്നാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. സലീം ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു. വയനാട് വെള്ളമുണ്ടയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.

പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. സംശയപ്പട്ടികയിലുള്ളവരുടെ വീടുകളിൽ ആവശ്യമെങ്കിൽ റെയ്ഡ് നടത്തണമെന്ന് എല്ലാ സ്റ്റേഷനുകളിലും വിവരം ലഭിച്ചിട്ടുണ്ട്.

എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി റെയ്ഞ്ച് ഡിഐജിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ശേഷം സംസ്ഥാന വ്യാപകമായി പിഎഫ്ഐയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളും പരിശോധന നടത്തിയത്. രാജ്യമാകെ നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് കേരളത്തിലെയും റെയ്ഡുകളെന്ന് പൊലീസ് അറിയിച്ചു.

ഹർത്താൽ ദിവസം അക്രമം നടത്തിയവർക്കുവേണ്ടിയും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ദിവസത്തെ ആക്രമണവുമായി ബന്ധപ്പെട്ട് 221 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഹർത്താൽ ദിവസത്തെ അക്രണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 1809 ആയി.

Advertisment