Advertisment

ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം വെറും തമാശ; മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്ന് വി.ഡി. സതീശൻ

New Update

publive-image

Advertisment

തിരുവനന്തപുരം: സർക്കാരിനുണ്ടായ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവർണർ ഭരണഘടനയ്ക്ക് അതീതമായ ശക്തിയല്ലെന്നും, ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം വെറും തമാശയാണെന്നും അദ്ദേഹം പറഞ്ഞു.

ഇഷ്ടമില്ലെന്നു കരുതി മന്ത്രിമാരെയൊന്നും പിൻവലിക്കാനാകില്ല. ഗവർണർ നടക്കാത്ത കാര്യങ്ങളേക്കുറിച്ച് പറയുകയല്ല വേണ്ടത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം, സതീശന്‍ ആവശ്യപ്പെട്ടു.

കൃത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം ഉപയോഗിക്കേണ്ടത്. കണ്ണൂർ വി.സിയുടെ നിയമനം അനധികൃതമാണെന്ന് ഗവർണർ തന്നെ സമ്മതിച്ചിട്ടും ഇതുവരെ രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. സർവകലാശാലകൾ സർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റുകൾ പോലെ പ്രവർത്തിക്കുന്നതും കേരള സർവകലാശാല വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാത്തതും സർക്കാരിന്റെ വീഴ്ചയാണെന്ന് സതീശന്‍ പറഞ്ഞു.

Advertisment