Advertisment

ഖുർആൻ സൂക്തങ്ങൾ അനുഭൂതി ചൊരിഞ്ഞ രണ്ട് രാപ്പകലുകൾ; എം എസ് എസ് യൂണിറ്റിന്റെ സേവനങ്ങൾക്ക് ഊർജവും ഉത്തേജനവുമായി ദിവ്യവചനങ്ങൾ

New Update

publive-image

Advertisment

പൊന്നാനി: സംസ്ഥാന തലത്തിൽ മുസ്ലിം സർവീസ് സൊസൈറ്റി പൊന്നാനി യൂണിറ്റ് സംഘടിപ്പിച്ച ദ്വിദിന ഖുർആൻ പാരായണ, മനഃപാഠ മത്സരങ്ങൾ അതിൽ മാറ്റുരച്ചവർക്കും കാണികൾക്കും അസുലഭ ആത്മീയാനുഭവമായി. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ഇരുനൂറ്റി അമ്പതിലേറെ ഖുർആൻ പ്രതിഭകളുടെ സംഗമവും പ്രകടനവും സുകൃതം കോരി തന്നതോടൊപ്പം സംഘടന നടത്തുന്ന സാമൂഹ്യ സേവങ്ങൾക്കുള്ള ഊർജവും ഉത്തേജനവും കൂടി പകർന്ന് നൽകി.

ദിവ്യ വചനങ്ങളുടെ മധുരാലാപനത്തിലൂടെയും മനഃപാഠ മികവിലൂടെയും സദസ്സിന്റെ മതിപ്പും വാത്സല്യവും കവരുകയായിരുന്നു വിവിധ പ്രായക്കാരായ മത്സരാർത്ഥികൾ. വേദിയിൽ അവർക്ക് പിഴവ് പറ്റുമ്പോൾ സദസ്യർ അവർക്കായി മൗനമായ് പ്രാർത്ഥിക്കുകയായിരുന്നു. മത്സരത്തിനപ്പുറമുള്ള ജീവിതത്തിലും അവർക്ക് നന്മയുണ്ടാവാൻ സദസ്സിന്റെ മനസ്സ് മന്ത്രിക്കുകയായിരുന്നു.

ഖുർആൻ മത്സരത്തിന്റെ വേദിയിൽ ഓതിത്തിളങ്ങിയവരും കേൾക്കാനിരുന്നവരും തമ്മിൽ ഏതോ അദൃശ്യമായ ബന്ധം രൂപപ്പെടുകയായിരുന്നു. അത്തരം സുകൃതം തഴുകിയാണ് രണ്ട് രാപ്പകലുകൾ മടുപ്പില്ലാതെ നീങ്ങിയത്.

സാങ്കേതിക തികവോടെയും സംഘടന മികവോടെയും അതിരാവിലെ മുതൽ അർദ്ധരാത്രിയോളം നീണ്ട രണ്ട് നാൾ നീണ്ട ഖുർആൻ മത്സരങ്ങൾ നുകർന്ന ശേഷം പിരിയുമ്പോൾ പൊന്നാനി തൃക്കാവിലെ മാസ് ഓഡിറ്റോറിയം സങ്കടത്തോടെ നെടുവീർപ്പിടുകയായിരുന്നു "ഇനിയെന്നാണ് ഇത്തരമൊന്ന്!"....

publive-image

ഇനിയും പുതിയ സാമൂഹ്യ സേവനങ്ങൾക്കായി എം എസ് എസ്

സാമൂഹ്യ പ്രവർത്തനങ്ങളുടെയും സേവന സംരംഭങ്ങളുടെയും ഊർജവും പ്രചോദനവുമാണ് എം എസ് എസ് ബാനറിൽ കർമ്മനിരതരായ പൊന്നാനിയിലെ സാമൂഹ്യ പ്രവർത്തകർക്ക് വിശുദ്ധ വചനങ്ങളും വിചാരങ്ങളും. പൊന്നാനി താലൂക്കിലെ അതുല്യ സ്ഥാപനമായ മാനസിക വൈകല്യമുള്ളവരുടെ സ്‌കൂൾ ഇരുപത്തിയഞ്ചു വർഷങ്ങളായി വിജയപൂർവം കൊണ്ടുനടക്കുന്ന എം എസ് എസ് പൊന്നാനി യൂണിറ്റ് ഇനിയും അത്തരം പുതിയ സാമൂഹ്യ സേവനങ്ങൾ ലക്ഷ്യമാക്കി നീങ്ങുകയാണ്.

ഞായറാഴ്ച അരങ്ങേറിയ ഔപചാരിക ഉദ്‌ഘാടന സെഷനിൽ എം എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി ഉണ്ണീൻ ഹാജി അധ്യക്ഷത വഹിച്ചു. ഹോപ്പ് സ്‌കൂൾ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ഗെയ്റ്റ് സ്‌കൂൾ കെട്ടിട നിർമാണം തൃശൂർ ബെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയർമാൻ അസ്കൽ റാസ തിരശീല നീക്കി ഉപചാരപൂർവം ഉദ്‌ഘാനം ചെയ്തു.

ഖുർആൻ മത്സരങ്ങളുടെ വേദിയിൽ വെച്ച് തന്നെ മറ്റൊരു സാമൂഹ്യ സംരംഭത്തിന് കൂടി എം എസ് എസ് പൊന്നാനി യൂണിറ്റ് തുടക്കമിട്ടു. നിലവിൽ എം എസ് എസ് യൂണിറ്റ് നടത്തികൊണ്ടിരിക്കുന്നതും പുതിയതുമായ ബഹുവിധ മെഡിക്കൽ തെറാപ്പികൾ ഒരേ കുടക്കീഴിലാക്കുന്ന മൾട്ടി തെറാപ്പി യൂണിറ്റ് ആണ് അതിലൊന്ന്. ഖുർആൻ മത്സര ചടങ്ങിൽ വെച്ച് തന്നെ ഇതിന്റെ ഉദ്‌ഘാടനം ദുബൈ ആസ്ഥാനമായ ജലീൽ ട്രേഡേഴ്സ് ഉടമ കുഞ്ഞുമുഹമ്മദ് ഹാജി നിർവഹിച്ചു.

publive-image

"ഖുർആൻ സിദ്ധാന്തിക്കുന്ന ദർശനത്തിന്റെ വാഹകരാവുക": ഹാഫിസ് അനസ് മൗലവി അന്നജ്‌മി

ഹോപ്പ് സ്‌കൂൾ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഖുർആൻ മത്സരവേദിയിൽ പ്രഗത്ഭ മതപണ്ഡിതനും ഖുർആനിക വ്യക്തിത്വവുമായ കണ്ണൂർ ഐനുൽ മആരിഫ് അക്കാദമി ചെയർമാൻ ഹാഫിസ് അനസ് മൗലവി അന്നജ്‌മി അവതരിപ്പിച്ച പ്രഭാഷണം ഇസ്‌ലാം വിശ്വാസികളിൽ നിന്ന് താൽപര്യപ്പെടുന്ന നല്ല ജീവിതത്തിന്റെ ജീവിക്കുന്ന മാതൃകകളാവാൻ സദസ്സിനെ ഓർമപ്പെടുത്തി.

ഇസ്‌ലാം മുന്നോട്ടു വെക്കുന്ന സിദ്ധാന്തത്തിന്റെ ആകെത്തുക മാനവികതയും മനുഷ്യത്വവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാം തീവ്രവാദമല്ല, മറിച്ച് മുസ്ലിംകളെ തീവ്രവാദികൾ ആക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക ബലഹീനതയുള്ളവരല്ല വൈകല്യം ബാധിച്ചവരെന്നും സത്യമാർഗം തട്ടിക്കളയുന്നവരാണ് യഥാർത്ഥ വികലാംഗരെന്നും ഹാഫിസ് അൽനജ്‌മി അഭിപ്രായപ്പെട്ടു.

ഒരു മണിക്കൂർ പിന്നിട്ട പ്രഭാഷണം സാമൂഹ്യ പ്രവർത്തകർ നിറഞ്ഞ സദസ്സിന് കരമാവേശം ചാലിച്ച ദിശാബോധം നൽകി. ലോകത്തിന് കാരുണ്യമായ് വർഷിച്ച ഖുർആൻ മത്സരങ്ങൾക്ക് തിരശീല താഴുമ്പോൾ വാനം പെയ്ത് തുടങ്ങിയിരുന്നു, അതിലൂടെ മനസ്സ് കുളിരണിയുകയും ചെയ്തു.

publive-image

മത്സര ഫലങ്ങൾ:

മനഃപാഠം: (ഫൈനൽ റൗണ്ടിലേക്ക് പത്ത് പേർ യോഗ്യരായി)

ഒന്ന് - മുഹമ്മദ് സബീഹ്, ദഅവാ ഹിഫ്‌സ് കോളേജ്, മമ്പുറം.

ഒന്ന് - അഹമ്മദ് ഖൈസ്, ഗാന്ധി നഗർ, മഞ്ചേശ്വരം, കാസർഗോഡ്.

രണ്ട് - മുർഷിദ് ടി. എം

മൂന്ന് - അബ്ദുൽ ബാസിത്ത്

publive-image

പാരായണം (ജൂനിയർ):

ഒന്ന് - മുഹമ്മദ് ബി കെ, നജാത്ത് ഖുർആൻ അക്കാദമി, കാസർഗോഡ്.

രണ്ട് - മുഹമ്മദ് റഫീഹ് വി എം, മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ്, കാരന്തൂർ.

മൂന്ന് - യാസീൻ ഷൗക്കത്ത് ടി എം, വാഴക്കാട്.

പാരായണം (സീനിയർ):

ഒന്ന് - മുഹമ്മദ് അമീൻ ജി എ, കാസർഗോഡ്.

രണ്ട് - ഷാരുഖ് അമീൻ, ചുങ്കത്തറ, നിലമ്പൂർ.

മൂന്ന് - അബ്ദുസ്സലാം കെ എ സഅദിയ ദഅവാ കോളേജ്, കാസർഗോഡ്

Advertisment