Advertisment

മാലിന്യസംസ്‌കരണം: മനോഭാവം മാറണമെന്ന് സിഎംഎഫ്ആർഐ സംഘടിപ്പിച്ച ശിൽപശാല

New Update

publive-image

Advertisment

കൊച്ചി: മാലിന്യസംസ്‌കരണം കൂടുതൽ ഫലപ്രദമാകണമെങ്കിൽ ആളുകളുടെ മനോഭാവത്തിൽ മാറ്റം വരണമെന്ന് ശിൽപശാല. മാലിന്യം ഒഴിവാക്കുകയല്ല, സംസ്‌കരിക്കുകയാണ് വേണ്ടതെന്ന സംസ്‌കാരം സമൂഹത്തിൽ രൂപപ്പെടണമെന്ന് ശിൽപശാലയിൽ സംസാരിച്ച കാർഷിക സർവകലാശാല എമിററ്റസ് പ്രൊഫസർ ഡോ ഡി ഗിരിജ പറഞ്ഞു.

സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) മാലിന്യസംസ്‌കരണത്തെകുറിച്ച് പരിശീലനശിൽപശാല സംഘടിപ്പിച്ചത്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ആളുകളുടെ മനോഭാവത്തിന്റെ പ്രശ്‌നമാണ്. ജൈവ-അജൈവമാലിന്യങ്ങൾ വേർതിരിക്കാൻ പോലും പലരും തയ്യാറാകുന്നില്ല. വീടുകളിലെ മാലിന്യം ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയണം. ഇതിനായി ബോധവൽകരണ പരിപാടികളുൾപ്പെടെയുള്ള ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നും ഡോ ഗിരിജ പറഞ്ഞു.

നഗരങ്ങളിൽ താമസിക്കുന്നവർക്കിടയിൽ ഏറെ ആവശ്യക്കാരുള്ള, അടുക്കള മാലിന്യ സംസ്‌കരണത്തിനുപയോഗിക്കുന്ന കെ.എ.യു. സ്മാർട് ബയോബിന്നിന്റെ പ്രവർത്തനരീതികൾ പരിശീലനപരിപാടിക്കിടെ അവർ വിശദീകരിച്ചു.

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, സ്വച്ഛഭാരത് പദ്ധതിയുടെ നോഡൽ ഓഫീസർ ഡോ എൻ അശ്വതി, കെ സ്മിത, വി കെ ശോഭ എന്നിവർ പ്രസംഗിച്ചു.

Advertisment