Advertisment

റോയല്‍ലോക്കിന്‍റെ ആദ്യ ഫര്‍ണീചര്‍ സിഗ്നേചര്‍ സ്റ്റോര്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

കണ്ണൂര്‍:അഖിലേന്ത്യാ തലത്തിലുള്ള വികസന പദ്ധതികളുടെ ഭാഗമായി റോയല്‍ലോക്ക് ഫര്‍ണീചറിന്‍റെ പുതിയ പതാക വാഹക സ്റ്റോര്‍ മാനേജിങ് ഡയറക്ടര്‍ മാത്തന്‍ സുബ്രഹ്മണ്യന്‍റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള ബ്രാന്‍ഡ് അഖിലേന്ത്യാ തലത്തില്‍ കൂടുതല്‍ ശക്തമാകുന്നതിന്‍റെ തുടക്കമായാണ് കണ്ണൂരിലെ ആദ്യ പതാക വാഹക സ്റ്റോര്‍ അവതരിപ്പിച്ചത്.

ഫ്രാഞ്ചൈസി മേധാവി കിരണ്‍ ചബ്ബാരിയ, ഫ്രാഞ്ചൈസി എന്‍എസ്ഒ റിതേഷ് സലൈന്‍, ഫ്രാഞ്ചൈസി സംസ്ഥാന മേധാവി ഫെബിന്‍ ദേവസ്സി തുടങ്ങിയവരും സന്നിഹതരായിരുന്നു.

അമേരിക്ക, ഇറ്റലി, വിയറ്റ്നാം, തുര്‍ക്കി, ജര്‍മനി, മലേഷ്യ, ഇന്ത്യ തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള സവിശേഷമായ ഏറ്റവും മികച്ച ഫര്‍ണീചറുകള്‍ അടങ്ങിയ സെവന്‍ കണ്‍ട്രി ശേഖരമാണ് ബ്രാന്‍ഡിനുള്ളത്. സോഫ, റിക്ലൈനേഴ്സ്, ഡൈനിങ്, കിടക്കകള്‍, ഡെകോര്‍, ഓഫിസിനും വീടിനും വേണ്ടിയുള്ള സമഗ്രമായ ഫര്‍ണീചര്‍ ശേഖരം തുടങ്ങിയവയാണ് ബ്രാന്‍ഡ് അവതരിപ്പിച്ചിട്ടുള്ളത്. റോയല്‍ലോക്കിന് 150 കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ സാന്നിധ്യമുള്ളത്. ബെംഗലൂരുവില്‍ 2010-ല്‍ അവതരിപ്പിക്കപ്പെട്ട ശേഷം ഗണ്യമായ വളര്‍ച്ചയാണ് ബ്രാന്‍ഡ് കൈവരിച്ചിട്ടുള്ളത്. മെട്രോ നഗരങ്ങളിലും വന്‍കിട, ഇടത്തരം പട്ടണങ്ങളിലുമുള്ള സാന്നിധ്യം ഇതാണു സൂചിപ്പിക്കുന്നത്.

റോയല്‍ലോക്ക് ഫര്‍ണീചറിന്‍റെ വളര്‍ച്ച തങ്ങള്‍ ദര്‍ശിക്കുകയാണെന്നും അതിന്‍റെ വളര്‍ച്ചയില്‍ ഭാഗവാക്കാകാന്‍ സാധിച്ചതില്‍ ആഹ്ലാദമുണ്ടെന്നും കിരണ്‍ ചബ്ബാരിയ പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട ഒരു ബ്രാന്‍ഡ് ഇന്ത്യയില്‍ സൃഷ്ടിക്കാനുള്ള അവരുടെ പ്രതിബദ്ധതയും അധ്വാനവുമാണ് ഈ വളര്‍ച്ചയിലേക്കു നയിച്ചത്. റോയല്‍ലോക്കിന്‍റെ മുഴുവന്‍ ടീമിനേയും അവരുടെ ഈ വന്‍ വളര്‍ച്ചയില്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കമ്പനിയെ ഇപ്പോഴത്തെ തലത്തിലേക്കു വളരുന്ന രീതിയില്‍ നയിച്ച കാഴ്ചപ്പാടുള്ള വിജയിനെ പോലുള്ള സംരംഭകരെ കാണാനാവുന്നത് ഏറെ ആഹ്ലാദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനും കണ്ണൂരിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട അനുഭവങ്ങള്‍ നല്‍കാനും തങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്ന് ഈ അവസരത്തില്‍ സംസാരിക്കവെ റോയല്‍ലുക് മാനേജിങ് ഡയറക്ടര്‍ മാത്തന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

തങ്ങളുടെ ആദ്യത്തെ പതാകവാഹക സ്റ്റോര്‍ സവിശേഷമായ സെവന്‍ കണ്‍ട്രി ശേഖരം ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കും. ഉപഭോക്താക്കളുടെ സംതൃപ്തിയെ കുറിച്ചും അവര്‍ക്ക് ഏറ്റവും മികച്ചതു നല്‍കേണ്ടതിനെ കുറിച്ചും തങ്ങള്‍ക്കറിയാവുന്നതിനാലാണ് ഇത്തരത്തിലുള്ള പതാകവാഹക സ്റ്റോര്‍ അവതരിപ്പിക്കുന്നത്. തൊട്ടറിഞ്ഞ് മനസിലാക്കാനുള്ള അവസരം ഇതിലൂടെ അവര്‍ക്കു ലഭിക്കും. മികച്ച ചിന്തയിലധിഷ്ഠിതമായതും മികച്ച നിക്ഷേപമായതും ആണ് ഈ വാങ്ങലുകള്‍ എന്നവര്‍ക്ക് മനസിലാകുകയും ചെയ്യും.

അടുത്തിടെ കണ്ണൂരില്‍ അവതരിപ്പിക്കപ്പെട്ട ബ്രാന്‍ഡ് 2023 ഡിസംബറോടെ അഞ്ചു സ്റ്റോറുകളുടെ സാന്നിധ്യത്തിലേക്കു വളരാനാണ് ലക്ഷ്യമിടുന്നത്. ആഡംബര ജീവിതം സംബന്ധിച്ച മാനദണ്ഡങ്ങള്‍ മുകളിലേക്കുയര്‍ത്തുന്ന രീതിയില്‍ പുതമകളും അനുഭവങ്ങളും ആധുനീക ആഡംബരം സംബന്ധിച്ച കാഴ്ചപ്പാടുകളും ഫലപ്രദമായ ഫര്‍ണീചറുകളും സംയോജിപ്പിക്കുന്നതാണ് റോയല്‍ലോക്ക് ഫര്‍ണീചറിന്‍റെ കാഴ്ചപ്പാട്.

Advertisment