Advertisment

മസാലദോശയിൽ തേരട്ടയെന്ന് പരാതി; പറവൂരില്‍ ഹോട്ടൽ അടപ്പിച്ചു; കർശന നടപടിയെന്ന് അധികൃതര്‍

New Update

publive-image

കൊച്ചി: പറവൂരിലെ ഹോട്ടലിൽ മസാലദോശയിൽ നിന്ന് തേരട്ടയെ കിട്ടിയെന്ന് പരാതി. വസന്ത് വിഹാർ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പിന്നാലെ പറവൂര്‍ നഗരസഭ ഹോട്ടല്‍ അടപ്പിച്ചു. നഗരസഭാ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്.

സംഭവത്തിൽ കർശന നടപടിയെന്ന് നഗരസഭ അധ്യക്ഷ വി.എ. പ്രഭാവതി. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എല്ലാ കടകളിലും ദിവസവും പരിശോധന നടത്താറുണ്ടെന്നും പ്രഭാവതി ഒരു മാധ്യമത്തോട് പ്രതികരിച്ചു. നേരത്തെ പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എഴുപതോളം പേർ ചികിത്സ തേടിയിരുന്നു.

Advertisment