Advertisment

പൊന്നാനിയുടെ വികസനം: മാധ്യമ പ്രവർത്തകർക്ക് എസ് വൈ എസ് പുരസ്കാരം

New Update

publive-image

Advertisment

പൊന്നാനി: പൊന്നാനിയുടെ വികസന പ്രവർത്തനങ്ങൾക്ക് മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന സ്ഥലം മാധ്യമ പ്രവർത്തകരെ എസ് വൈ എസ് ആദരിക്കുന്നു. മാധ്യമ പ്രവർത്തനത്തിലെ മികവുറ്റ പ്രവർത്തനം കാഴ്ച വെക്കുന്നവർക്ക് പുരസ്‌കാരം സമ്മാനിച്ചാണ് ആദരം.

പൊന്നാനിയിലെ റിപ്പോർട്ടർമാരായ നദീർ (കേരള കൗമുദി), പ്രദിപ് കുമാർ (മാതൃഭൂമി), ജിബീഷ് വൈലിപ്പാട്( മലയാള മനോരമ), സക്കറിയ അലിയത്ത് (സിറാജ്), നൗഷാദ് പുത്തൻപുരയിൽ (മാധ്യമം), സജീഷ് പി ( ദേശാഭിമാനി), ആദിൽ റഹ്മാൻ (കിങ്ങ് ടി വി), സക്കീർ (പേജ് ടി വി), സമീർ അഹമ്മദ് (പൊന്നാനി ചാനൽ) എന്നിവരെയാണ് ആദരിക്കുന്നതെന്ന് എസ് വൈ എസ് പത്രക്കുറിപ്പ് അറിയിച്ചു.

ഞായാറാഴ്ച പൊന്നാനി ആർ വി പാലസിൽ വെച്ച് പൊന്നാനി എം എൽ എ പി നന്ദകുമാർ പുരസ്കാരങ്ങൾ സമ്മാനിക്കും. ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ, സയ്യിദ് സീതി കോയ തങ്ങൾ ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

Advertisment