Advertisment

എം ഇ എസ് പൊന്നാനി കോളേജ് കെ എസ് യു അലുംനി അസോസിയേഷൻ പ്രഥമ സംഗമം സംഘടിപ്പിച്ചു; " ലഹരി മാഫിയക്കെതിരെ പ്രതിരോധം തീർക്കും"

New Update

publive-image

Advertisment

പൊന്നാനി: വിദ്യാലയങ്ങളിലെ ലഹരി മാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കെ എസ് യു അലുംനികൾ തയ്യാറാകണമെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ ആഹ്വാനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തെ കുത്തഴിഞ്ഞതാക്കിയ പിണറായി സർക്കാറിന് കേരളത്തിലെ വിദ്യാ൪ത്ഥികൾ മാപ്പ് നൽകില്ലെന്നും അദ്ദേഹം തുടർന്നു. പൊന്നാനിയിൽ എം ഇ എസ് പൊന്നാനി കോളേജ് കെ എസ് യു അലുംനി അസോസിയേഷൻ പ്രഥമ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊന്നാനി: എം ഇ എസ് പൊന്നാനി കോളേജ് അദ്ധ്യാപകരായ അന്തരിച്ച കടവനാട് മുഹമ്മദ്, ഹാറൂൺ തുടങ്ങിയവ൪ക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് യോഗം തുടങ്ങിയത്.

മാമദ്. കെ. മുഹമ്മദ് അദ്ധ്യക്ഷ൦ വഹിച്ചു. എ. കെ. റസിയ നാസ൪ മുഖ്യാഥിതി യെ ബൊക്കേ കൊടുത്ത് സ്വീകരിച്ചു.

കെ പി സി സി അംഗം അഡ്വ. ഏ. എ൦. രോഹിത് , യൂത്ത് കോൺഗ്രസ് സംസ്ഥാന ജ. സെക്രട്ടറിയു൦ മുൻ യൂണിയൻ ചെയർമാൻ ഇ. പി. രാജീവ്, മുൻ ചെയർമാൻ നാസിമുദ്ദീൻ കൊട്ടാരം പാട്ടയിൽ എന്നിവ൪ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

publive-image

എം ഇ എസ് പൊന്നാനി കോളേജിലെ 1968 ലെ ആദ്യ യൂണിയൻ ചെയർമാൻ ജെ പി . വേലായുധനെ യോഗ൦ ആദരിച്ചു. പഴയ കാല കോളേജ് യൂണിയൻ ചെയർമാൻമാ൪ ഇ . ഹൈദരലി, എ൦. രാമനാഥൻ, ശങ്കര നാരായണൻ കാട്ടിലത്ത്, പഴയകാല യു യു സി, കോളേജ് യൂണിയൻ ഭാരവാഹിത്വ൦ വഹിച്ച അഡ്വ. എൻ എ ജോസഫ്, ജയപ്രകാശ് മൂത്തേടത്ത്, അഷ്റഫ് മാറഞ്ചേരി, അഡ്വ. കെ പി . അബ്ദുൽ ജബ്ബാർ, അഷ്റഫ് വടക്കേകാട്, അബ്ദുൽ കാദ൪ തണ്ടാൻ കോളി, രതീദേവി എടപ്പാൾ, ആഷിഖ് മ൦ഗല൦, വാഹിദ് മാസ്റ്റർ, സുലൈമാൻ പെരുമ്പിലാവ്, പഴയകാല കെ എസ് യു നേതാക്കളായ റസാഖ് കൂടല്ലൂർ, രാജാറാ൦, കെ. വി. ഹ൦സ നരിപ്പറമ്പ്, ബഷീർ കാവിൽപടി, ഷൺമുഖൻ കടവനാട്, അഷ്റഫ് കടവനാട്, രാജീവ് കോട്ടത്തറ, ഖലീൽ റഹ്മാൻ, ശബരീഷൻ, അൻവ൪ മാറഞ്ചേരി, ടി. കെ ഇസ്മായിൽ, ദാവൂദ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

2022-23 ലെ കോളേജ് യൂണിയൻ ഇലക്ഷനിൽ വിജയിച്ച യു യു സി അബ്ദുൽ ബാസിത്ത് ഉൾപ്പെടെ 11 പേ൪ക്ക് ആൻ സെബാസ്റ്റ്യൻ മെമെന്റോ നൽകി ആദരിച്ചു.

പ്രോഗ്രാം ജനറൽ കൺവീനർ മാമദ്. കെ. മുഹമ്മദ് പുതുപൊന്നാനിയെ ആൻ സെബാസ്റ്റ്യൻ ഷാൾ അണിയിച്ച് അഭിനന്ദിച്ചു. കെ എസ് യു അലുംനി എന്ന ആശയം സംസ്ഥാന തലത്തിൽ തന്നെ ആദ്യത്തെ മാതൃക എം ഇ എസ് പൊന്നാനി കോളേജിൽ ആണെന്നും ഉദ്ഘാടക അഭിപ്രായപ്പെട്ടു.

സംസ്ഥാന തലത്തിൽ തന്നെ ഇത്തരം കെ എസ് യു അലുംനികൾ സംഘടിപ്പിച്ച് കെ എസ് യു വിന്റ പഴയ കാല പ്രതാപം വീണ്ടെടുക്കുമെന്ന് പ്രാസംഗിക൪ അറിയിച്ചു. എം ഇ എസ്പൊ ന്നാനി കോളേജിൽ 54 വർഷത്തെ ചരിത്രത്തിൽ 35 ചെയർമാൻ മാ൪ കെ എസ് യു കാർ ആയിരുന്നു എന്നു൦ സ൦ഘാടക൪ വിവരിച്ചു.

ലത്തീഫ് കളക്കര, Adv. KV സുജീ൪ കറുകത്തിരുത്തി, താജുദ്ദീൻ പുതുപൊന്നാനി, ഖദീജ പ൪വിൻ, ഫൈസൽ മരക്കടവ് എന്നിവ൪ നേതൃത്വം നൽകി. പഴയകാല KSU നേതാക്കൾ പവിത്രകുമാ൪, പുന്നക്കൽ സുരേഷ്, ഉമ്മ൪ വെളിയങ്കോട്, സദാനന്ദൻ, അബ്ദുൽ സലാ൦ എന്നിവ൪ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി.

മുൻ കെ എസ് യു നേതാവ് കലാഭവൻ അഷ്റഫ് നാടൻപാട്ട്, മിമിക്രി എന്നിവ അവതരിപ്പിച്ചു. മുൻ ചെയർമാൻ ശങ്കര നാരായണൻ സ്വാഗതവു൦ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ദ൪വേഷ് പി. വി. നന്ദിയു൦ പറഞ്ഞു.

Advertisment