Advertisment

ബത്തേരിയിൽ ആശുപത്രി പരിസരത്ത് 19 കാരി മരിച്ചനിലയിൽ

New Update

publive-image

ബത്തേരി: വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര (19) ആണ് മരിച്ചത്. അക്ഷരയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ബത്തേരി പൊലിസിൽ പരാതി നൽകിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാണ് കണ്ടത്.

Advertisment