Advertisment

റേഷൻ വ്യാപാരികൾ ധർണ്ണ നടത്തി

New Update

publive-image

Advertisment

കാർത്തികപ്പള്ളി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ റേഷൻ വ്യാപാരികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച്‌ കാർത്തികപ്പള്ളി താലൂക്ക് പടിക്കൽ ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ധർണ്ണ സംഘടിപ്പിച്ചു.

സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റിൽ റേഷൻ വ്യാപാരികൾക്ക് വേണ്ടി യാതൊരുവിധമായ പ്രഖ്യാപനങ്ങളും ഉണ്ടാകാത്തതിലും, നിയമസഭയിൽ മന്ത്രിയുടെ റേഷൻ വ്യാപാരികൾക്ക് എതിരായുള്ള പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ടും കൂടിയായിരുന്നു പ്രതിഷേധം.

യോഗത്തിന് താലൂക്ക് പ്രസിഡന്റ്‌ ആർ. സോശേഖരൻ അധ്യക്ഷത വഹിച്ചു, ജില്ലാ ജോ. സെക്രട്ടറി അനിൽ തോമസ് ഉദ്ഘാടനം ചെയ്യ്തു. താലൂക്ക് ട്രഷറര്‍ അജി പുത്തൂർ, എം. ഉദയബാബു, സുധാകരൻ,പി. സത്യൻ,എസ്. ഷംസുദീൻ,സുരേഷ് ചിങ്ങോലി, രാജേന്ദ്ര ബെൻ എന്നിവർ പ്രസംഗിച്ചു

Advertisment