Advertisment

സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് മാർച്ച്

New Update

publive-image

Advertisment

തൊടുപുഴ : നികുതി നിർദ്ദേശം മാത്രമടങ്ങിയ ബഡ്ജറ്റിനെതിരെ തൊടുപുഴയിൽ കേരളാ കോൺഗ്രസ്സ് നടത്തിയ സിവിൽ സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി. കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ.ജോസഫിന്റെ നിർദ്ദേശത്തെ തുടർന്ന് 14 ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ മാർച്ചിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കേരള ബഡ്ജറ്റിനെതിരായി പ്രതിഷേധസമരം നടത്തിയത്.

ജനത്തിന്റെ നടുവൊടിക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്ന് സിവിൽ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ.ജേക്കബ്ബ് പറഞ്ഞു. ചരിത്ര മടയത്തമാണ് ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയെ പാടേ അവഗണിച്ച സർക്കാർ, കർഷകരെ പടിപടിയായി കുടിയിറക്കി ഹൈറേഞ്ച് വനമാക്കാനുള്ള ഗുഡാലോചന നടക്കുകയാണെന്ന് അദ്ധേഹം ആരോപിച്ചു. ജനദ്രോഹ നികുതികൾ പിൻവലിക്കുന്നതുവരെ അതിശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അദ്ധേഹം പറഞ്ഞു.

പാർട്ടി ഉന്നതാധികാര സമിതി അംഗം അഡ്വ. ജോസി ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉന്നതാധികാര സമിതി അംഗം അഡ്വ. ജോസഫ് ജോൺ, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് ചേരിയിൽ, ബ്ലെയിസ് ജി വാഴയിൽ, കെ.എ പരീത്, സണ്ണി കളപ്പുര, ജോസ് മാതൃ, അഡ്വ ഷൈൻ വടക്കേക്കര, മാത്യൂ ജോൺ മാനുങ്കൽ, ടോമി കാവാലം, ലത്തീഫ് ഇല്ലിക്കൽ, എം.റ്റി ജോണി, ടോമിച്ചൻ മുണ്ടുപാലം, മേ ജോ വി.കുര്യാക്കോസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.വി. സുനിത, ഷൈനി റെജി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബൈജു വറവുങ്കൽ, ക്ലമന്റ് ഇമ്മാനുവൽ, ജോബി പൊന്നാട്ട്, ജെയ്സ് താനത്തു പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

തൊടുപുഴയിൽ നടന്ന പ്രതിഷേധ മാർച്ചിന് ജോജി എടാമ്പുറം, റെനീഷ് മാത്യൂ, കെ.ടി. അഗസ്റ്റിൻ, ജോസ് മാത്യു, പോൾ കുഴിപ്പള്ളി, ജോയി ജോസഫ്, ജോസ് വടക്കേക്കര, ബിജോ ചേരിയിൽ, ബേബി തോമസ്, കെ.കെ ജോസഫ് സി.എച്ച് ഇബ്രാഹിം കുട്ടി, ഷാജി അറയ്ക്കൽ,ജയിംസ് നന്ദളത്ത്, ബിനു ലോറൻസ്,ജോയി പുത്തേട്ട്, സണ്ണി തടവനാൽ, ജോബി തീക്കുഴിവേലിൽ, രഞ്ജിത് മനപ്പുറം, ഷിജോ മൂന്നു മാക്കൽ,ജോർജ്ജ് ജെയിംസ്, ജോപ്പച്ചൻ പുരയിടത്തിൽ, ജോസുകുട്ടി തുടിയംപ്ലാക്കൽ, റ്റി.സി ചെറിയാൻ , ലൂക്കാച്ചൻ മൈലാടൂർ എന്നിവർ നേതൃത്വം നൽകി.

Advertisment