Advertisment

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ക്രിസ്തു തന്റെ വഴികാട്ടിയാണെന്ന് പറഞ്ഞത് ചിലര്‍ വിവാദമാക്കി; മഹാത്മാഗാന്ധിയുടെ വഴികാട്ടിയും ക്രിസ്തുവാണെന്ന് വിവാദമുണ്ടാക്കിയവര്‍ തിരിച്ചറിഞ്ഞില്ല ! വലിയ സുവിശേഷകരായിരുന്ന സ്റ്റാന്‍ലി ജോണ്‍സും, സി.എഫ്. ആന്‍ഡ്രൂസും ആയിരുന്നു ഗാന്ധിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്; ക്രിസ്തു എല്ലാവരെയും സ്വാധീനിച്ചിട്ടുണ്ട്; സത്യം നമ്മെ സ്വാധീനിച്ചെന്ന് പറയാന്‍ ആരുടെ മുന്നിലാണ് തല കുനിക്കേണ്ടത് ? -'കുത്തിത്തിരിപ്പു'കാര്‍ക്ക് കലക്കന്‍ മറുപടിയുമായി വി.ഡി. സതീശന്‍, വീഡിയോ വൈറല്‍

New Update

publive-image

Advertisment

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ക്രിസ്തു തന്റെ വഴികാട്ടിയാണെന്ന് പറഞ്ഞത് ചിലര്‍ വിവാദമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്രൈസ്തവനല്ലാത്ത മഹാത്മാഗാന്ധിയും ക്രിസ്തുവിനെ വഴികാട്ടിയായി കണ്ടിട്ടുണ്ടെന്ന് വിവാദമുണ്ടാക്കിയവര്‍ അറിയാതെ പോയ കാര്യമാണെന്നും സതീശന്‍ പറഞ്ഞു.

കോളേജില്‍ പഠിക്കുമ്പോള്‍ സ്റ്റാന്‍ലി ജോണ്‍സിന്റെ പുസ്തകം വായിച്ചിട്ടുണ്ട്. 'ഹൗ ക്രൈസ്റ്റ് ഇന്‍ഫ്‌ളുവന്‍സ് ഗാന്ധി' എന്നതായിരുന്നു ആ പുസ്തകം. വലിയ സുവിശേഷകനായിരുന്നു സ്റ്റാന്‍ലി ജോണ്‍സ്. സി.എഫ്. ആന്‍ഡ്രൂസും വലിയ സുവിശേഷകനായിരുന്നു. ഇവര്‍ രണ്ടു പേരുമാണ് ഗാന്ധിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതെന്നും സതീശന്‍ വ്യക്തമാക്കി.

https://www.facebook.com/watch?v=772537080976648

ഗിരിപ്രഭാഷണങ്ങളാണ് ഗാന്ധിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. അഹിംസ എന്ന ആശയം അദ്ദേഹത്തിന് കിട്ടിയത് ക്രിസ്തുവില്‍ നിന്നാണ്. സ്വാമി വിവേകാനന്ദനെയും ക്രിസ്തു സ്വാധീനിച്ചിട്ടുണ്ട്. ക്രിസ്തു എല്ലാവരെയും സ്വാധീനിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു മതവിഭാഗത്തോട് ചേര്‍ത്തുവച്ചല്ല താന്‍ ക്രിസ്തുവിനെ കാണുന്നത്. സത്യമായാണ് താന്‍ ക്രിസ്തുവിനെ കാണുന്നത്. സത്യം നമ്മെ സ്വാധീനിച്ചെന്ന് പറയാന്‍ ആരുടെ മുന്നിലാണ് തല കുനിക്കേണ്ടതെന്നും സതീശന്‍ ചോദിച്ചു. ഇതില്‍ ആരുടെയും മുന്നില്‍ തല കുനിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment