Advertisment

ഓഹരി ഇടപാടില്‍ നഷ്ടപ്പെട്ടത് വന്‍ തുക ! അടൂരില്‍ യുവാവ് മരിച്ച നിലയില്‍

New Update

publive-image

Advertisment

പത്തനംതിട്ട: അടൂരില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏഴംകുളം തൊടുവക്കാട് സ്വദേശി ടെന്‍സണ്‍ തോമസ് (32) ആണ് മരിച്ചത്. ഓഹരി ഇടപാടില്‍ വന്‍ തുക നഷ്ടപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

എഞ്ചിനീയറായിരുന്ന ടെന്‍സണ്‍ മാസങ്ങളായി ജോലിയിൽനിന്നു വിട്ടുനിന്നാണ് ടെൻസൻ ഓൺലൈൻ ഓഹരി ഇടപാട് നടത്തിയിരുന്നത്. തുടക്കത്തില്‍ ചെറിയ തോതില്‍ തുടങ്ങിയ നിക്ഷേപം പിന്നീട് വന്‍ തോതിലായി. ഭീമമായ തുകയാണ് ബാധ്യത വന്നതെന്നാണ് സൂചന. തിങ്കളാഴ്ച വൈകിട്ടാണ് ടെൻസനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment