Advertisment

ചെങ്ങന്നൂരില്‍ സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് മരം വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക്‌ പരിക്ക്

New Update

publive-image

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കിഴക്കേനട സര്‍ക്കാര്‍ യു.പി സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് മരംവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക്‌ പരിക്ക്. കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും നിസ്സാര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ക്ലാസ് വിട്ടതിനു ശേഷമാണ് മരം വീണത്. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളുടെ തലയിലേക്ക് ഓടിന്റെ കഷ്ണം വീണാണ് പരിക്കേറ്റത്.

Advertisment