Advertisment

ഭർത്താവ് ജീവനൊടുക്കിയത്‌ കഴിഞ്ഞ ദിവസം ! ആലുവയിൽ യുവതിയും ഒന്നരവയസുകാരനായ കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ

New Update

publive-image

Advertisment

കൊച്ചി : എറണാകുളം ആലുവയ്ക്കടുത്ത് പുറയാറിൽ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകൻ ഒന്നര വയസുകാരൻ ആദവ് കൃഷ്ണയുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ ട്രാക്കിന് സമീപം കണ്ടെത്തിയത്. നാട്ടുകാർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷീജയുടെ ഭർത്താവ് അരുൺ കുമാർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.കുടുംബവഴക്കാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment