Advertisment

ഡോ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അനുസ്മരണ സമ്മേളനം നടത്തി

New Update

publive-image

ഡോക്ടർ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അനുസ്മരണം സ്പീക്കർ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ചെയർമാൻ വി.ജി വിഷ്ണു അധ്യക്ഷത വഹിച്ചു. ബിഷപ്പ് ജെയിംസ് റാഫേൽ ആന പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. എംബിബിഎസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.100% വിജയം നേടിയ സ്കൂളുകൾക്ക് എംപി എ എം ആരിഫ് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ നഗരത്തിലെ വിദ്യാർത്ഥികൾക്ക് എച്ച് സലാം എംഎൽഎ അവാർഡുകൾ നൽകി.

ഫാദർ ജോസഫ്, എ. എ ഷുക്കൂർ, എ എം നസീർ, കെ നാസർ, ഫാദർ ലൂഷ്യസ് അത്തിപ്പൊഴിയിൽ, രാജേഷ് രാജഗിരി, ആനന്ദ് ബാബു, എ എൻ പുരംശിവകുമാർ, കുഞ്ഞുമോൻ, വി കെ നാസർ, തൃപ്തികുമാർ, സാംസൺ എ. എ റസാക്ക്, ബി.നസീർ, റോണി മാത്യു.എന്നിവർ ആശംസകൾ അർപ്പിച്ചു ഉമ്മച്ചൻ ചക്കുപുരക്കൽ, സിസ്റ്റർ ലിൻഡ, എന്നിവർക്ക് സ്പീക്കർ, മികച്ച സാമൂഹ്യപ്രവർത്തനത്തിന് ആദരവ് നൽകി.ഡോക്ടർ സ്റ്റീഫൻ അത്തിപ്പൊഴിയിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനംബിഷപ്പ് ജെയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു.

Advertisment