Advertisment

ഇടുക്കിയിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു

New Update

publive-image

Advertisment

ഇടുക്കി അടിമാലിയിൽ ആശുപതിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. മാമലക്കണ്ടം ഇളമ്പളാശ്ശേരി സ്വദേശി മാളുവാണ് ആംബുലൻസിൽ പ്രസവിച്ചത്. ഇന്ന് രാവിലെ പ്രസവ വേദന ഉണ്ടായ യുവതിയെ ആശുപത്രിയിൽ കൃത്യസമയത്ത് എത്തിക്കാൻ സാധിച്ചില്ല. ആദിവാസി കുടിയിൽ നിന്ന് ഏറ്റവും അടുത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പോലും ഏകദേശം 30 കിലോമീറ്റർ ദൂരമുണ്ട്. ആംബുലസ് വിളിച്ചെങ്കിലും കിട്ടാതിരുന്നതിനാൽ പാതിവഴി വരെ എത്തിച്ചത് ജീപ്പിലായിരുന്നു.

തുടർന്ന്, അവിടെ നിന്നും ആംബുലൻസിലാണ് പോയത്. എന്നാൽ പോകുന്നതിനിടെ യുവതി പ്രസവിക്കുകയായിരുന്നു. ആംബുലൻസിൽ യുവതിയുടെ ഭർത്താവും ആംബുലസ് ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. ആംബുലൻസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് ഇരുവരുടെയും ജീവൻ രക്ഷിച്ചത്.

 

Advertisment