Advertisment

വെങ്ങോലക്കാരൻ നവീനിന്റെ 'മെർക്കുറി'യ്ക്ക് മുംബൈയിൽ നിന്നും പാശ്ചാത്യസംഗീത പുരസ്‌കാരം

author-image
ജൂലി
New Update

publive-image

Advertisment

പെരുമ്പാവൂർ: ഗിറ്റാറിന്റെ തന്ത്രികൾ മീട്ടി നവീൻ പ്രണയാതുരനായി പാടുകയാണ് പാശ്ചാത്യസംഗീതശീലിൽ. യു നോ മൈ ഹാർട്ട് ബീറ്റ്‌സ്; ജസ്റ്റ് ഫോർ യു...കാമുകിയോട് തന്റെ മനോഗതം മന്ത്രമധുരമായ ശബ്ദത്തിൽ പാടിയുണർത്തിയിരിക്കുകയാണ് ഏപ്രിൽ 13ന് യു ട്യൂബിൽ റിലീസ് ചെയ്ത നവീനിന്റെ ഏറ്റവും പുതിയ ഗാനമായ മൈ ഓൺലി ലവ്-വിലൂടെ. പാശ്ചാത്യസംഗീതത്തിൽ മലയാളത്തിലെ പുതുതലമുറ ഗായകരിൽ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് വെങ്ങോലയിലെ നവീൻ ബിനു മേപ്രത്തുമാലിൽ എന്ന പതിനേഴുകാരൻ.

publive-image

സ്വയമെഴുതി ചിട്ടപ്പെടുത്തി ആലപിച്ച ഗാനങ്ങളാണ് ഇപ്പോൾ ആസ്വാദകർ ഏറ്റെടുത്തിരിക്കുന്ന 'മെർക്കുറി'യിലുള്ളത്. വിവിധ പ്രമേയങ്ങളെ ആംഗലേയകാവ്യമായി രൂപാന്തരപ്പെടുത്തിയതും നവീൻ തന്നെ. രാജ്യാന്തരതലത്തിൽ പാശ്ചാത്യ, പൗരസ്ത്യ , ഭാരതീയ നാടോടി സംഗീതമടക്കമുള്ള രംഗത്തെ യുവപ്രതിഭകൾക്ക് മത്സരവേദിയൊരുക്കി പുരസ്‌കാരം സമ്മാനിയ്ക്കുന്ന റേഡിയോ ആന്റ് മ്യൂസിക് ഡോട്ട് കോം-ന്റെ 2023-ലെ കിഡ്സ് സ്പെഷ്യൽ വിഭാഗത്തിൽ മികച്ച ആൽബമായി തിരഞ്ഞെടുക്കപ്പെട്ടത് നവീനിന്റെ മെർക്കുറി'യാണ്.

publive-image

ജൂൺ 28ന് മുംബൈയിലെ നൊവോട്ടെൽ ഹോട്ടലിൽ നടന്ന അവാർഡുദാനച്ചടങ്ങിൽ നവീൻ ക്ലെഫ് മ്യൂസിക് അവാർഡ് ഏറ്റുവാങ്ങി. പ്രശസ്ത ഗായകരായ സോനു നിഗം, രാഹുൽ ജതിൻ തുടങ്ങിയവർ പങ്കെടുത്ത വേദിയിലായിരുന്നു പുരസ്കാരവിതരണം. നവീൻ കടയിരുപ്പ് സെയിന്റ് പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിയാണ്.

publive-image

കോലഞ്ചേരി ചൂണ്ടിയിലെ സ്ട്രിംഗ്സ് റെക്കോർഡിംഗ് സ്റ്റുഡിയോയിലെ മാത്യു ഹൈഗൻ, നിഖിൽ ബാബു എന്നിവരാണ് ഓർക്കെസ്ട്ര ടീമിലുണ്ടായിരുന്നത്. സംഗീതയാത്രയിൽ എല്ലാവിധ പ്രോത്സാഹനങ്ങളുമായി സോഫ്റ്റ് വെയർ എഞ്ചിനീയറായ അച്ഛൻ ബിനു പീറ്ററും അമ്മ പി.കെ. ഷിജിയും സഹോദരി നേഹ ബിനുവും കൂടെയുണ്ട്. സ്‌കൂളിലെ അദ്ധ്യാപകരും കൂട്ടുകാരും പിന്തുണയ്ക്കുന്നുണ്ടെന്ന് നവീൻ പറഞ്ഞു.

Advertisment