Advertisment

ഗുരുവായൂരിൽ കൃഷ്ണനാട്ടം കളരിയിൽ ചൊല്ലിയാട്ടം തുടങ്ങി

author-image
ജൂലി
Updated On
New Update

publive-image

Advertisment

ഗുരുവായൂർ: ഗുരുവായൂരിലെ കൃഷ്ണനാട്ടം കലാകാരന്മാർ ഇനി പഠനത്തിരക്കിൽ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഗുരുവായൂരിൽ കൃഷ്ണനാട്ടം കളിയില്ലാത്ത കാലമാണ്. ഈ ഇടവേളയിലാണ് ദേവസ്വം കൃഷ്ണനാട്ടം കളരിയിൽ ചൊല്ലിയാട്ടം തുടങ്ങുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം എന്നീ കഥകളാണ് കളരിയിൽ വിശദമായി ചൊല്ലിയാടി പഠിയ്ക്കുന്നത്. മറ്റു കഥകളിൽ നിന്നുള്ള പ്രത്യേക പoനം ആവശ്യമുള്ള ഭാഗങ്ങളും ചൊല്ലിയാടും.

publive-image

തിങ്കളാഴ്ച അവതാരം കഥയിലെ ആദ്യപകുതിയിലെ വിശ്വരൂപദർശനം കഴിഞ്ഞുള്ള കംസന്റെ ഇളകിയാട്ടം ഉൾപ്പടെയുള്ള ഭാഗങ്ങളാണ് ചൊല്ലിയാടിയതെന്ന് ക്ഷേത്രകലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര പറഞ്ഞു. കൃഷ്ണനാട്ടം പഠനത്തിൽ കളരി ചിട്ടയിലുള്ള ചൊല്ലിയാട്ടം ഏറെ പ്രാധാന്യമുള്ളതാണ്. ഇനിയുള്ള ദിവസങ്ങളിൽ പുലർച്ചെ 3 മണിമുതൽ ക്ഷേത്ര കലാനിലയത്തിൽ വേഷം, പാട്ട്, ശുദ്ധമദ്ദളം, തൊപ്പി മദ്ദളം എന്നീ വിഭാഗങ്ങളുടെ പ്രത്യേക അഭ്യാസവും പഠനവും നടക്കും.

publive-image

കച്ചകെട്ടു കാലത്ത് ചുട്ടി വിഭാഗം കോപ്പുപണികളിൽ ഏർപ്പെടും. എട്ടുകഥകൾ എട്ടുദിവസമായാണ് കൃഷ്ണനാട്ടം കളിക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ രാത്രി തൃപ്പുക കഴിഞ്ഞ് നടയടച്ചശേഷം 10.30-യോടെയാണ് കളി തുടങ്ങുക. എട്ടുകഥകൾ എട്ടുദിവസമായാണ് കൃഷ്ണനാട്ടം കളിക്കുന്നത്. മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം അവതാരകഥ പറഞ്ഞാണ് കൃഷ്ണനാട്ടത്തിന്റെ അടുത്ത സീസൺ ആരംഭിയ്ക്കുക.ഗുരുവായൂരപ്പന്റെ ഇഷ്ടവഴിപാടുകാണാൻ വടക്കേനടപ്പുര മുറ്റത്താണ് ഭക്തർ തിങ്ങിനിറയുക.

publive-image

Advertisment