Advertisment

പ​ച്ച​ക്ക​റി വി​പ​ണി കു​ടും​ബ​ബ​ജ​റ്റു​ക​ളെ താ​ളം​തെ​റ്റി​ക്കു​ന്ന​ത്​ തു​ട​രു​ന്നു

New Update

കൊ​ല്ലം: വി​ല​ക്ക​യ​റ്റ സൂ​ചി ദി​നം​പ്ര​തി മു​ക​ളി​ലേ​ക്ക്​ കു​തി​ക്കു​ന്ന പ​ച്ച​ക്ക​റി വി​പ​ണി കു​ടും​ബ​ബ​ജ​റ്റു​ക​ളെ താ​ളം​തെ​റ്റി​ക്കു​ന്ന​ത്​ തു​ട​രു​ന്നു. പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​വും യാ​തൊ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​ത്ത വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. ത​ക്കാ​ളി​യും ചെ​റി​യ​ ഉ​ള്ളി​യും ഇ​ഞ്ചി​യു​മാ​ണ്​ വി​ല​ക്കാ​ര്യ​കു​തി​ച്ചോ​ട്ട​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. സെ​ഞ്ചു​റി​യും ക​ട​ന്ന്​ ത​ക്കാ​ളി മു​ന്നേ​റ​​വേ ഒ​രാ​ഴ്ച​കൊ​ണ്ട്​ സെ​ഞ്ചു​റി പി​ന്നി​ട്ട്​ വ​ൻ ‘മു​ന്നേ​റ്റ​മാ​ണ്’​ ചെ​റി​യ​ഉ​ള്ളി​യും കാ​ഴ്ച​െ​വ​ച്ച​ത്. ഇ​ഞ്ചി​യും കാ​ര്യ​മാ​യ മ​ത്സ​ര​ത്തോ​ടെ നാ​ളു​ക​ളാ​യി ഏ​റെ​മു​ന്നി​ൽ ത​ന്നെ​യു​ണ്ട്.

Advertisment

publive-image

പ​ല​ച​ര​ക്ക്​ വി​പ​ണി​യി​ൽ കി​ട്ടു​ന്ന ആ​ശ്വാ​സ​മെ​ല്ലാം പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ എ​ത്തു​മ്പോ​ൾ അ​വ​സാ​നി​ക്കു​ക​യാ​ണെ​ന്ന്​ പ​രി​ഭ​വി​ക്കു​ക​യാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ. ഏ​റെ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​കാ​റു​ള്ള പ​ച്ച​ക്ക​റി​ക്കി​റ്റ്​ 100 രൂ​പ​ക്ക്​ പോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന്​ വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. കു​ത്ത​നെ വി​ല ക​യ​റു​ന്ന​തി​നി​ട​യി​ലും ചെ​റു ആ​ശ്വാ​സ​മാ​യി സ​വാ​ള, ഉ​രു​ള​ക്കി​ഴ​ങ്ങ്, വെ​ള്ള​രി പോ​ലു​ള്ള​വ താ​ര​ത​മ്യേ​ന താ​ഴ്ന്ന വി​ല​യി​ൽ ത​ന്നെ ലഭിക്കുന്നുണ്ട്​.

വി​ല്ല​നാ​യി കാ​ലാ​വ​സ്ഥ​യും ക്ഷാ​മ​വും മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ഉ​ൾ​പ്പെ​ടെ കാ​ലാ​വ​സ്ഥ​യി​ലെ സ്ഥി​രം പ്ര​ശ്ന​ങ്ങ​ൾ ത​ന്നെ​യാ​ണ്​ വി​ല​ക്ക​യ​റ്റ​ത്തി​ന്​ പ്ര​ധാ​ന​കാ​ര​ണം. കേ​ര​ളം പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ കാ​ര്യ​മാ​യ കാ​ലാ​വ​സ്ഥ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ലും അ​വി​ടെ​നി​ന്ന്​ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ വ​ൻ​തോ​തി​ൽ പ​ച്ച​ക്ക​റി ക​യ​റി​പ്പോ​കു​ന്ന​ത്​ കാ​ര​ണം കേ​ര​ള​വി​പ​ണി​യി​ലേ​ക്കു​ള്ള ഒ​ഴു​ക്ക്​ കു​റ​ഞ്ഞ​ത്​​ വി​ന​യാ​യി. വ​ലി​യ രീ​തി​യി​ലു​ള്ള ക്ഷാ​മ​മാ​ണ്​ ഇ​ത​ര​സം​സ്ഥാ​ന വി​പ​ണി​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മ​ല​യാ​ളി​വ്യാ​പാ​രി​ക​ൾ കൂ​ടു​ത​ലും ചെ​ന്നെ​ത്തു​ന്ന ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ലും ഹൊ​സൂ​രി​ലും ത​ക്കാ​ളി കി​ട്ടാ​ൻ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പൊ​ന്നും​വി​ല ന​ൽ​കി അ​സ​മി​ലെ​യും പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്കും ഉ​ൾ​പ്പെ​ടെ ക​യ​റ്റി​വി​ടു​ക​യാ​ണ്. കേ​ര​ള​ത്തി​നാ​യി കി​ട്ടു​ന്ന​തി​നാ​ക​ട്ടെ 27 കി​ലോ​യു​ള്ള പെ​ട്ടി​ക്ക്​ 3000 രൂ​പ​യാ​ണ്​ വ്യാ​പാ​രി​ക​ൾ ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത്. വ​യ​നാ​ട​ൻ ഇ​ഞ്ചി സീ​സ​ൺ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​ർ​ക്ക്​ അ​ടി​യാ​യി മ​ഴ​യി​ൽ കൃ​ഷി​യെ​ല്ലാം ന​ശി​ച്ച​തോ​ടെ പ​ഴ​യ ഇ​ഞ്ചി​യാ​ണ്​ ഇ​പ്പോ​ൾ എ​ത്തു​ന്ന​ത്.

മു​മ്പ്​ 55 കി​ലോ വ​രു​ന്ന ഒ​രു ചാ​ക്ക്​ ഇ​ഞ്ചി​ക്ക്​ 2000-2500 രൂ​പ കൊ​ടു​ത്തി​രു​ന്ന സ്ഥാ​ന​ത്ത്​ 14000 രൂ​പ വ​രെ​യാ​ണ്​ ഇ​പ്പോ​ൾ ന​ൽ​കേ​ണ്ട​ത്. പ​ല വ​ലു​പ്പ​മ​നു​സ​രി​ച്ച്​ വി​ല വ്യ​ത്യാ​സം വ​രു​ന്ന ചെ​റി​യ​ഉ​ള്ളി​ക്ക്​ 165-170 രൂ​പ വ​രെ റീ​ട്ടെ​യി​ൽ വി​പ​ണി​യി​ൽ വി​ല ന​ൽ​ക​ണം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച 90 രൂ​പ​യി​ൽ കി​ട​ന്ന​ ചെ​റി​യ​ഉ​ള്ളി ഒ​രാ​ഴ്ച കൊ​ണ്ടാ​ണ് ഇ​ത്ര വി.​ഐ.​പി​യാ​യ​തെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Advertisment