Advertisment

ലൂയി ബ്രെയില്‍ ജന്മദിനാചരണവും അന്ധക്ഷേമ പക്ഷാചരണവും അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു

New Update

publive-image

തൊടുപുഴ കുടയത്തൂര്‍ ലൂയി ബ്രെയില്‍ സ്മാരക മാതൃകാ അന്ധ വിദ്യാലയത്തില്‍ ലൂയി ബ്രെയില്‍ ജന്മദിനാചരണവും അന്ധ ക്ഷേമ പക്ഷാചരണ പരിപാടിയും നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്റ് കെ.ജെ. വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മാത്യു. കെ.ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി.

ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ ബ്രെയില്‍ എഴുത്ത്, വായനാ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ നിര്‍വഹിച്ചു. സീനിയര്‍ അദ്ധ്യപകന്‍ രാജന്‍.വി ലൂയി ബ്രെയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന സെക്രട്ടറി കെ.സി രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് നവാസ്, സെക്രട്ടറി പീതാംബരന്‍ , ഹെഡ് മാസ്റ്റര്‍ ശശികുമാര്‍ വി.പി, സ്‌കൂള്‍ ഉപദേശക സമിതി അംഗം ഫ്രാന്‍സിസ് കരിമ്പാനി, കുടയത്തൂര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രതിനിധി ഹരി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment