Advertisment

വായന പക്ഷാചരണം ഇടുക്കി ജില്ലാതല ഉദ്ഘാടനം ആനച്ചാലിൽ നടത്തി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും വായനയെ പ്രോത്സാഹിപ്പിക്കുക, പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ആനച്ചാലിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പ് നിർവ്വഹിച്ചു. എല്ലാവരും വായന തൽപ്പരരായി മാറണമെന്നും പി എൻ പണിക്കർ കൊളുത്തി വച്ച പ്രകാശം നാം മുമ്പോട്ട് കൊണ്ടു പോകണമെന്നും ജിജി കെ ഫിലിപ്പ് പറഞ്ഞു.

ജില്ലാ ലൈബ്രറി കൗൺസിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പി എൻ പണിക്കർ ഫൗണ്ടേഷൻ,

ആനച്ചാൽ സംസ്ക്കാര ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു വായന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചത്.

ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പിതാവ് പിൻ എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ലൈബ്രറി കൗൺസിലിൻ്റെ പ്രഥമ സെക്രട്ടറി ഐ വി ദാസിൻ്റെ ജന്മദിനമായ ജൂലൈ 7 വരെയാണ് വായനാ പക്ഷാചരണം സംഘടിപ്പിച്ചിട്ടുള്ളത്. വായന പക്ഷാചരണത്തിന്റെ സില്‍വര്‍ ജൂബിലി വര്‍ഷമായ 2022 ല്‍ ഒരു മാസക്കാലം ഇതോടനുബന്ധിച്ച് ജില്ലയിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

publive-image

ആനച്ചാൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിലംഗം റ്റി ആർ ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് വായനാദിന പ്രതിജ്ഞ ചൊല്ലി നൽകി. കവിയും പ്രഭാഷകനുമായ ജോസ് കോനാട്ട് പി എൻ പണിക്കർ അനുസ്മരണം നടത്തി. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ചു ബിജു, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ജി പ്രതീഷ്കുമാർ, ഗ്രാമപഞ്ചായത്തംഗം കെ ആർ ജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ ജി സത്യൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ പ്രീത് ഭാസ്ക്കർ, ദേവികുളം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി എൻ ചെല്ലപ്പൻ നായർ, സംസ്ക്കാര ലൈബ്രറി സെക്രട്ടറി ജോബി പി എം, സാക്ഷരത വിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾ കരിം തുടങ്ങിയവർ സംസാരിച്ചു.

publive-image

താലൂക്ക് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രേരക്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീ, തദ്ദേശസ്വയംഭരണ വകുപ്പ്, എന്‍ എസ് എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയില്‍ വായന പക്ഷാചരണം സംഘടിപ്പിക്കുന്നത്.

Advertisment