Advertisment

ബഫർ സോൺ;  ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണം : ഇൻകാസ് ഇടുക്കി ജില്ലാ കമ്മറ്റി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

ജനവാസ കേന്ദ്രങ്ങൾ ബഫർ സോൺ ആക്കുന്നതിൽ ഇടുക്കിയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ കേന്ദ്രസർക്കാരും , കേരളസർക്കാരും ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണം എന്ന് ഇൻകാസ് ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു . യുഡിഫ് നടത്തുന്ന സമരപരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രതിക്ഷേധ സമരത്തിന് ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് അഭിവാദ്യം അർപ്പിച്ചു.

ഇൻകാസ് സെൻട്രൽ കമ്മറ്റി നേതാക്കന്മാർ പങ്കെടുത്ത പ്രതിക്ഷേധ പരിപാടിയ്ക്ക് ഇൻകാസ് ഇടുക്കി ജില്ല പ്രസിഡന്റ് ശ്രി ബെനറ്റ് ജേക്കബ്ബ് , ജിജോ ജോർജ് , ജീസ് ജോസഫ് , ജോബിഷ് തോമസ് , ഷൈജു ജോസഫ് , ജീമോൻ ജോണി എന്നിവർ നേത്രത്വം നൽകി.

Advertisment