Advertisment

മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ കൈയ്യബദ്ധം; കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാൻസർ രോഗിയായ അമ്മ പൊള്ളലേറ്റ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന മകന് പറ്റിയ കൈയ്യബദ്ധത്തിൽ പൊള്ളലേറ്റ് കാൻസർ രോഗിയായ അമ്മ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. മാനിടംകുഴി ചക്കാലയിൽ ലൂസി ഈപ്പൻ (47) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ലൂസിയുടെ വസ്ത്രത്തിൽ തീപിടിച്ചത്.

അമ്മയോടൊപ്പം കിടന്നിരുന്ന മാനസിക വെല്ലുവിളികൾ നേരിടുന്ന 19 കാരനായ മകൻ തീപ്പെട്ടിയുരച്ചതിൽ നിന്ന് തീ പടർന്നാണ് കത്തിപ്പിടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മകൻ ഉറങ്ങിയ ശേഷമാണ് സാധാരണ ലൂസി ഉറങ്ങാറുള്ളത്. എന്നാൽ അന്ന് നേരത്തെ ഉറങ്ങിപ്പോയെന്ന് മരിക്കുന്നതിന് മുൻപ് ഇവർ പോലീസിന് മൊഴി നൽകി. വസ്ത്രത്തിൽ തീപിടിച്ച് ലൂസി ഉണർന്നപ്പോഴേയ്‌ക്കും തീ നിയന്ത്രിക്കാനാവാത്ത വിധം പടർന്നിരുന്നു.

അറുപത് ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് ലൂസി മരിച്ചത്. വീട്ടിൽ ഉണ്ടായിരുന്ന മറ്റ് മക്കൾ അയൽവാസികളുടെ സഹായത്തോടെയാണ് ലൂസിയെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് ലൂസി മരിച്ചത്. മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ ഡോക്ടർമാരുടെ പരിശോധനയ്‌ക്ക് വിധേയമാക്കി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Advertisment