Advertisment

കാനഡയിൽ കാറിടിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം: കാനഡയിൽ മലയാളി നഴ്‌സ് വാഹനാപകടത്തിൽ മരിച്ചു. 44കാരിയായ ശിൽപ ബാബുവാണ് മരിച്ചത്. കാനഡയിലെ സൈത്ത് സെറിയിലായിരുന്നു അപകടം. അവിടെ സ്റ്റാഫ് നഴ്‌സായിരുന്നു ശിൽപ. പരിക്കേറ്റ ശിൽപ്പ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഗീത ക്ലാസിന് പോയ മകളെ മടക്കിക്കൊണ്ടുവരാൻ പോകുമ്പോഴായിരുന്നു ശിൽപയെ കാറിടിച്ചത്. റോഡരികിൽ നിൽക്കുകയായിരുന്നു ശിൽപ. കൂട്ടിയിടിച്ച രണ്ട് കാറുകളിൽ ഒന്ന് ശിൽപയെ ഇടിച്ചതോടെയാണ് പരിക്കേറ്റത്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശിൽപ. കാനഡയിൽ ഡോക്ടറായ കരൂർ മാര്യപ്പുറം സ്വദേശി അനിൽ ചാക്കോയാണ് ശിൽപയുടെ ഭർത്താവ്. നോഹ, നീവ് എന്നിവരാണ് മക്കൾ.

Advertisment