Advertisment

കൈപ്പഞ്ചേരിയിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; പ്രതികളുമായി പോലീസ് തെളിവെടുത്തു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

വയനാട് : സുൽത്താൻ ബത്തേരി കൈപ്പഞ്ചേരിയിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ പോലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി. സഹോദരങ്ങളായ കൈപ്പഞ്ചേരി തങ്ങളത്ത് അഷ്‌റഫ്, നൗഷാദ് എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ മാസം 28 നാണ് പ്രതികളുടെ വീടിനു സമീപത്തു നിന്നും ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.

മഞ്ചേരി ജയിലിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ വാങ്ങി ബത്തേരിയിൽ എത്തിച്ചത്. നിലമ്പൂരിലെ ഷൈബിൻ അഷ്‌റഫിന്റെ വീട് ആക്രമിച്ച് കവർച്ച നടത്തിയെന്ന പരാതിയിൻമേൽ പിടിയിലായ കൈപ്പഞ്ചേരി സ്വദേശി തങ്ങളത്ത് അഷ്ഫറുമായി കഴിഞ്ഞ ഏപ്രിൽ 28ന് നിലമ്പൂർ പോലീസ് കൈപ്പഞ്ചേരിയിൽ നടത്തിയ പരിശോധനയിലാണ് കവർച്ച വസ്തുക്കൾക്ക് ഒപ്പം സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത്.

9 ജലാറ്റിൻ സ്റ്റിക്കുകളും അഞ്ചര മീറ്റർ ഫ്യൂസ് വയറുമാണ് അന്ന് കണ്ടെടുത്തത്. ഇതിൽ ബത്തേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തെളിവെടുപ്പിനായി പ്രതികളായ അഷ്‌റഫ്, നൗഷാദ് എന്നിവരെ ബത്തേരിയിലെത്തിച്ചത്. കേസിൽ അറസ്റ്റിലായ ഇരുവരും മഞ്ചേരി ജയിലിലായിരുന്നു. ഇവിടെ നിന്നുമാണ് രണ്ട് പേരെയും ബത്തേരി പോലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ ബത്തേരിയിലെത്തിച്ച ഇരുവരെയും ആദ്യം കോടതിയിലും പിന്നീട് വൈദ്യ പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. സംഭവത്തിൽ കസ്റ്റഡിയിലുളള നൗഷാദ് മൈസൂരുവിലെ ഒറ്റമൂലി വൈദിന്റെ കൊലപാതകത്തിലും പ്രതിയാണ്. നിലമ്പൂരിൽ നിന്നുമാണ് കണ്ടെടുത്ത സ്‌ഫോടകവസ്തുക്കൾ ഇവിടെ എത്തിച്ചതെന്നാണ് ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നും ലഭ്യമായ വിവരമെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന സൂചന.

Advertisment