Advertisment

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് പിന്നിലെ തീവ്രസ്വഭാവമുള്ള സംഘടനകളെകുറിച്ച് അന്വേഷണം ഉണ്ടായേക്കും ! സിറോമലബാര്‍ സഭയെ എന്നും വിവാദങ്ങളില്‍ നിര്‍ത്തണമെന്ന് നിര്‍ബന്ധമുള്ള ചില തീവ്രസംഘടനകള്‍ നിരീക്ഷണത്തില്‍. വിശുദ്ധ കുര്‍ബാനക്കിടെ അള്‍ത്താരയില്‍ കയറി കാര്‍മ്മികനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം ഉണ്ടായത് ഗൌരവപൂര്‍വ്വം കാണാന്‍ നിര്‍ദേശം. അതിരൂപതയിലെ ചില വൈദീകര്‍ക്കും ചില അല്‍മായ നേതാക്കള്‍ക്കും ഇത്തരം സംഘടനകളുമായി അടുത്ത ബന്ധം ! സഭാ വിരുദ്ധ നിലപാടുകാരുമായും സംഘടനാ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആക്ഷേപം

New Update

publive-image

Advertisment

കൊച്ചി: സിറോമലബാര്‍ സഭയില്‍ വിവാദങ്ങളുണ്ടാക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപയിലെ വിമത വിഭാഗം വൈദീകര്‍ക്ക് ബാഹ്യ പിന്തുണയുമായി എത്തുന്ന തീവ്രസംഘടനകളെകുറിച്ച് അന്വേഷണം ഉണ്ടായേക്കും. വിശ്വാസികളില്‍ ഒരു വിഭാഗത്തിന്‍റെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്.

സഭയില്‍ തുടര്‍ച്ചായി ഓരോ വിവാദങ്ങള്‍ ഉയരുമ്പോഴും ഇതിന്റെ ഒരുവശത്ത് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദീകരും ഇവര്‍ക്കായി എന്തിനും തയാറായി ഒരു കൂട്ടം വിശ്വാസികളും ഉണ്ട്. ഇവരില്‍ ചിലര്‍ക്ക് മാത്രം ക്രൈസ്തവസഭാവിരുദ്ധ നിലപാടുകളുള്ള ചില തീവ്ര സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.

സഭയുമായി ബന്ധപ്പെട്ട ഭൂമി വിവാദം, വ്യാജരേഖാ കേസ്, സിറോമലബാര്‍ സഭയുമായി ഒരു ബന്ധവുമില്ലാത്ത കന്യാസ്ത്രീ പീഡനാരോപണം എന്നു തുടങ്ങി ആരാധനാ ക്രമത്തിലെ ഏകീകരണം വരെ എല്ലാ വിഷയങ്ങളും വിവാദമാക്കി ഇതിലെല്ലാം കര്‍ദിനാളിനെ ആരോപണ വിധേയനാക്കാനാണ് ചിലര്‍ ശ്രമിച്ചത്.

കര്‍ദിനാളിന് സഭാപരമായി ബന്ധമില്ലാത്ത കാര്യത്തില്‍ പോലും അദ്ദേഹത്തെ പ്രതിയാക്കാനാണ് ഒരു വിഭാഗം ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ നടക്കുന്നത് സഭയ്ക്ക് എതിരായ ആസൂത്രിത നീക്കം എന്നു തന്നെ സംശയിക്കുന്നത്.

നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലും അല്ലാത്ത മാധ്യമങ്ങളിലും സഭയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന ചിലരുടെ ഇത്തരം സംഘടനകളുമായുള്ള ബന്ധവും അന്വേഷിക്കണമെന്നാണ് ആവശ്യം.

ചില സംഘടനകളുടെ ആളുകളുമായി സഭാവിരുദ്ധരുടെ സംഘടനകള്‍ക്ക് വലിയ ബന്ധമുണ്ടെന്നും ആക്ഷേപമുണ്ട്. സഭാ വിരുദ്ധ സമരങ്ങള്‍ക്ക് വന്‍ സാമ്പത്തിക പിന്തുണയാണ് ലഭിക്കുന്നതത്രെ.

മനപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാനുള്ള ചില ആസൂത്രിത നീക്കങ്ങള്‍ നേരത്തെ സംശയം ജനിപ്പിച്ചിരുന്നു. പരിശുദ്ധ കൂര്‍ബ്ബാനക്കിടെ അള്‍ത്താരയില്‍ കയറി കര്‍മ്മികന്‍റെ മൈക്ക് തട്ടി തെറിപ്പിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയതില്‍ ദുരൂഹത സംശയിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് സിറോ മലബാര്‍ സഭയ്‌ക്കെതിരെ ഗൂഢനീക്കം നടക്കുന്നുണ്ടെന്ന സംശയം ഉയരുന്നത്. ഈ സാഹചര്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുരക്ഷ ഒരുക്കാന്‍ പോലീസ് ആലോചിച്ചിരുന്നെങ്കിലും അദ്ദേഹം അതിനു വഴങ്ങിയിരുന്നില്ല.

അതിനിടെ സഭാ വിരുദ്ധമെന്നും സഭയിലെ വിശ്വാസ സത്യങ്ങള്‍ക്ക് എതിരെന്നും കെസിബിസിയടക്കം നിലപാടെടുത്ത സിനിമകളുടെ അണിയറ പ്രവര്‍ത്തകരുമായി ചില വിമതപക്ഷ നേതാക്കള്‍ക്ക് ബന്ധമുള്ളതായും ആക്ഷേപമുയര്‍ന്നിരുന്നു. സഭയെ താറടിക്കാനും അപമാനിക്കാനുമുള്ള നീക്കങ്ങള്‍ നടത്തുന്നവരുടെ കയ്യിലെ പാവയായി ചിലര്‍ മാറുന്നുവെന്നും സംശയിക്കുന്നു.

സാമ്പത്തിക സഹായമടക്കം ചില തീവ്ര സ്വഭാവമുള്ള സംഘടനകള്‍ സിറോ മലബാര്‍ സഭയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്നതായി നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. വഞ്ചി സ്‌ക്വയറിലടക്കം സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള സമരപരമ്പരകള്‍ക്ക് ചിലവഴിച്ച ലക്ഷങ്ങള്‍ ഇത്തരത്തില്‍ വന്നതാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

Advertisment