Advertisment

നാഗാലാന്റിൽ നടന്നത് വംശഹത്യ: എസ്‌ഐഒ

New Update

publive-image

Advertisment

നാഗാലാന്റിലേത്‌ വംശഹത്യയാണെന്നും മനുഷ്യജീവനുകളോടുള്ള ക്രൂരമായ അവഗണന ഭയാനകമാണെന്നും സൽമാൻ അഹ്‌മദ്‌. നാഗലന്റിൽ സായുധ സേന 11 പേരെ വെടിവെച്ചു കൊന്ന നടപടിയെ എസ് ഐ ഒ ദേശീയ പ്രസിഡന്റ് സൽമാൻ അഹ്‌മദ്‌ ശക്തമായ ഭാഷയിൽ അപലപിച്ചു.

സായുധ സേനയുടെ നടപടി അങ്ങേയറ്റം ക്രൂരവും മനുഷ്യജീവനുകളോടുള്ള അവഗണന നിറഞ്ഞ സമീപനവുമാണെന്ന് അദ്ദേഹം പറഞ്ഞു. സേനകൾക്ക് ആരെയും കൊലപ്പെടുത്താൻ അനുമതി നൽകുന്ന അഫ്സ്പ പോലുള്ള ഭീകരനിയമങ്ങൾ റദ്ദാക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ വെച്ചു നടന്ന നാഷണൽ റിവ്യൂ മീറ്റ് സമാപിച്ച്‌ കൊണ്ട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

ഓരോ വർഷവും സംഘടനയുടെ ദേശീയ-സംസ്ഥാന തലങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന അവലോകന യോഗം ഈ വർഷം കേരളത്തിൽ വെച്ചാണ് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച്ച ആരംഭിച്ച നാഷണൽ റിവ്യൂ മീറ്റ്‌ ഞായറാഴ്ച്ച വെകുന്നേരം സമാപിച്ചു.

Advertisment