Advertisment

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കമ്പ്യൂട്ടർ ട്രെയിനർ കം പ്രോഗ്രാമർ, ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമർ ഒഴിവുകൾ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ട്രെയിനര്‍ കം പ്രോഗ്രാമര്‍ (ഒരു ഒഴിവ്), ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമര്‍ (മൂന്ന് ഒഴിവുകൾ) എന്നിവരെ നിയമിക്കുന്നതിനായി മാർച്ച് മൂന്നിന് രാവിലെ 10.30 ന് സര്‍വകലാശാല ആസ്ഥാനത്തു വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

1. കമ്പ്യൂട്ടര്‍ ട്രെയിനര്‍ കം പ്രോഗ്രാമര്‍

യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ അംഗീകൃത സർവ്വകലാശാലയിൽനിന്നും ബി.ഇ./ബി.ടെക്. ബിരുദം. കൂടാതെ ജാവ /പി.എച്ച്.പി ഫ്രെയിം വർക്ക് എന്നിവയിൽ പ്രവൃത്തി പരിചയം.

വേതനം : പ്രതിമാസം 21,000 /- രൂപ

ലാറവെൽ പ്രോഗ്രാമിംഗിലുള്ള അറിവും സി.സി.എൻ.എ. സർട്ടിഫിക്കേഷനും അഭിലഷണീയ യോഗ്യതകളായിരിക്കും.

2. ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമര്‍

യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ അംഗീകൃത സർവ്വകലാശാലയിൽനിന്നും ബി.ഇ./ ബി.ടെക്./എം.എസ്‍സി. അല്ലെങ്കിൽ എം.സി.എ.

കൂടാതെ ജാവ/പി.എച്ച്.പി. ഫ്രെയിം വർക്ക് എന്നിവയിൽ പ്രവൃത്തിപരിചയം.

വേതനം : പ്രതിമാസം 10,000 /- രൂപ

ഉദ്യോഗാര്‍ത്ഥികള്‍ ബിരുദം നേടി 4 വര്‍ഷം കഴിഞ്ഞവരാകരുത്. പ്രായം 26 വയസ്സ്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10 ന് സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല. കൂടുതൽ വിവരങ്ങള്‍ക്ക് സര്‍വ കലാശാല വെബ്സൈറ്റ് ( http://www.ssus.ac.in ) സന്ദര്‍ശിക്കുക.

Advertisment