Advertisment

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ ! പിതാവിനെ പിടികൂടിയത് പള്ളുരുത്തിയിലെ വീട്ടിൽ നിന്നും. മുദ്രാവാക്യം വിളിക്കും റാലിക്കും പിന്നാലെ ടൂറു പോയെന്ന് പിതാവിൻ്റെ വിശദീകരണം ! പിതാവിനെ ആലപ്പുഴയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ വെച്ച് പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പിതാവ് കസ്റ്റഡിയില്‍. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് കസ്റ്റഡിയിലുള്ള പിതാവ്. ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടു പോകും.

ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മുദ്രാവാക്യം വിളിച്ചതില്‍ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കുന്ന വിശദീകരണം.

അതിനിടെ കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കം 18 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisment