Advertisment

ജനവിധി അംഗീകരിക്കുമ്പോഴും ക്യാപ്‌സൂളുകള്‍ക്ക് കുറവില്ല ! മുഖ്യമന്ത്രിയല്ല, ജില്ലാ കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് നയിച്ചതെന്ന് സിപിഎം. മുഖ്യമന്ത്രി ക്യാമ്പ് ചെയ്തതും വിലയിരുത്തല്‍ നടത്തിയതും സിപിഎം അറിഞ്ഞ മട്ടില്ല ! സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നും കെ-റെയില്‍ ഹിതപരിശോധയെന്നുമൊക്കെ പറഞ്ഞ സെക്രട്ടറിയും എല്ലാം വിഴുങ്ങി. ഇനി പരാജയത്തെപ്പറ്റി പഠിക്കാന്‍ സിപിഎം തീരുമാനം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കരയിലെ ജനവിധിയില്‍ മുന്‍കൂര്‍ ജാമ്യമെടുത്ത് സിപിഎം. തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും മുഖ്യമന്ത്രി നേരിട്ടല്ല തൃക്കാക്കരയില്‍ പ്രചാരണം നടത്തിയതെന്നാണ് ജില്ലാ കമ്മറ്റിയുടെ വിശദീകരണം. സ്ഥാനാര്‍ഥി നിര്‍ണയം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറയുന്നു.

ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മോഹനന്‍ പറഞ്ഞു. സ്വാഭാവികമായും തിരിച്ചടി പരിശോധിക്കും. എല്‍ഡിഎഫ് ഒരു സ്ഥാനാര്‍ഥിയെ മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ. അത് ജോ ജോസഫാണ്.

വോട്ടുകള്‍ ലഭ്യമാക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഒരു വീഴ്ചയും വന്നിട്ടില്ല. എന്നാല്‍ വ്യത്യസ്തമായ ഒരു ജനവിധി ഉണ്ടായത് അത്ഭുതപ്പെടുത്തുന്നുവെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നയിച്ചത് സിപിഎം ജില്ലാ കമ്മറ്റിയാണ്. തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്.

ഇതിനു പുറമെ സിപിഎം നേതൃത്വം തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ ജില്ലാ കമ്മറ്റി ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ നിന്നും പുറത്താക്കിയിരുന്നു. ആ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറല്ലെന്ന് തന്നെയാണ് നേതാക്കളുടെ പക്ഷം.

അതിനിടെ സൈബര്‍ രംഗത്ത് ഇപ്പോള്‍ തന്നെ ന്യായീകരണം തുടങ്ങിക്കഴിഞ്ഞു. ബിജെപിക്ക് കുറഞ്ഞ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചെന്നും ട്വന്റി20 വോട്ടുകള്‍ കോണ്‍ഗ്രസ് വാങ്ങിയെന്നുമൊക്കെയാണ് ക്യാപ്‌സൂളുകള്‍. എന്തായാലും ഈ വാദങ്ങളെ ഇന്നത്തേതുപോലെ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ അംഗീകരിക്കില്ലെന്ന് ഉറപ്പാണ്.

Advertisment