Advertisment

തൃക്കാക്കര ഷോക്കില്‍ മഞ്ഞക്കുറ്റി വേണ്ടെന്നു വയ്ക്കുമോ ? കനത്ത തോല്‍വിക്ക് കാരണം കെ-റെയില്‍ സര്‍വേയെന്ന് പൊതുവിലയിരുത്തല്‍. കെ-റെയില്‍ ഉപേക്ഷിക്കണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി തന്നെ നിലപാട് എടുക്കും ! സര്‍ക്കാര്‍ നിലപാട് അതിവേഗ റെയില്‍ ഓടിക്കണമെന്നുതന്നെയെന്ന് സൂചന. ശബരിമല വിഷയത്തിലെ യൂടേണ്‍ കെ-റെയിലില്‍ ഉണ്ടാകില്ല ! തോല്‍വിയിലും സര്‍ക്കാര്‍ മഞ്ഞക്കുറ്റിയുമായി മുമ്പോട്ട് തന്നെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയായി അവതരിപ്പിച്ച കെ-റെയിലിന് ഇനി എന്തു ഭാവിയുണ്ടാകും. കെ-റെയില്‍ സര്‍വേയുടെ ഭാഗമായ മഞ്ഞക്കുറ്റി ഇടല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്നു. ഇനി അത് പുനരാരംഭിക്കുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

തൃക്കാക്കരയിലെ കനത്ത തോല്‍വി കെ-റെയില്‍ സര്‍വേയുടെ ഫലമാണെന്ന വിമര്‍ശനം ഇന്നലെ തന്നെ ഉയര്‍ന്നിരുന്നുയ സര്‍ക്കാരിന്റെ പിടിവാശിയാണ് തിരിച്ചടിയായതെന്നാണ് ഉയര്‍ന്ന വിമര്‍ശനം. ഈ ജനവിധി കെ-റെയിലിന് എതിരാണെന്ന് പ്രതിപക്ഷവും ആവര്‍ത്തിച്ചു പറയുന്നുണ്ട്.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താകുമെന്നാണ് ആകാംഷ. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് എടുത്തിരുന്നു. അത് ഇനിയും അദ്ദേഹം തുടരുമോ എന്നതാണ് കണ്ടറിയേണ്ടത്.

സിപിഎമ്മിലെ മറ്റു ചില നേതാക്കള്‍ക്ക് പദ്ധതിയോട് എതിര്‍പ്പുണ്ട്. പക്ഷേ അവര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നു തന്നെയാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയെടുക്കുന്ന നിലപാടിനോട് ചേര്‍ന്നു നില്‍ക്കുക മാത്രമാണ് പാര്‍ട്ടിക്ക് ചെയ്യാനുള്ളത്.

തൃക്കാക്കര യുഡിഎഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നും കെ-റെയിലിന്റെ ഹിതപരിശോധനയല്ല നടന്നതെന്നുമാണ് പാര്‍ട്ടി ഇന്നലെ തന്നെ പറഞ്ഞത്. ഇതൊരു സൂചനയായി കണ്ടാല്‍ പദ്ധതിയുമായി മുമ്പോട്ട് പോകാനുള്ള സാധ്യത തന്നെയാണ് മുമ്പിലുള്ളത്.

പക്ഷേ സിപിഎമ്മിന്റെ സ്വാധീന മേഖലകളില്‍ പോലും തിരിച്ചടി നേരിടേണ്ടി വന്നത് കെ-റെയിലും മഞ്ഞക്കുറ്റിയും മൂലമാണെന്നു തന്നെയാണ് പൊതുവിലയിരുത്തല്‍. തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്ന് കെ-റെയില്‍ സമര സമിതിയും പറയുന്നുണ്ട്.

ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികളും ഏതാണ്ട് ഇതേ വികാരത്തിലാണ്. പക്ഷേ ആരു മുഖ്യമന്ത്രിയോട് ഇക്കാര്യം പറയുമെന്നാണ് ചോദ്യം.

Advertisment