Advertisment

അഖില്‍ സജീവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; അഞ്ച് പേരെ പ്രതി ചേര്‍ത്തു

കഴിഞ്ഞ ദിവസം അഖിലിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പത്തനംതിട്ട സിജെഎം കോടതിയിലാണ് അഖില്‍ സജീവിനെ ഹാജരാക്കിയത്. പ്രതിയെ ഹാജരാക്കാന്‍ വൈകിയെന്ന് പ്രതിഭാഗം വാദിച്ചു.

New Update
akhil sajeev caught

പത്തനംതിട്ട; വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസില്‍ അഞ്ച് പേരെ പൊലീസ് പ്രതി ചേര്‍ത്തു.  ശ്രീരൂപ്, റെയ്സ്, ലെനിന്‍, ബാസിത്, സാദിഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഫ്ലാറ്റില്‍ തന്നെ പൂട്ടിയിട്ട് പ്രതികള്‍  ക്രൂരമായി മര്‍ദ്ദിച്ചതായാണ് അഖില്‍ സജീവിന്റെ മൊഴി. പത്തനംതിട്ട പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Advertisment

തന്നെ തട്ടിക്കൊണ്ടുപോയ സംഘം പിലാശ്ശേരിയില്‍ എത്തിച്ചെന്നും വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ വെള്ളം നിറച്ച ബാരലില്‍ തല മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അഖില്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് എപിസി 341, 342, 323 ,324 ,506 ,38, 34 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തത്. സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലും സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും പ്രതിയായ അഖില്‍ സജീവിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം അഖിലിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പത്തനംതിട്ട സിജെഎം കോടതിയിലാണ് അഖില്‍ സജീവിനെ ഹാജരാക്കിയത്. പ്രതിയെ ഹാജരാക്കാന്‍ വൈകിയെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, സംസ്ഥാനത്ത് പത്തിലധികം തട്ടിപ്പു കേസുകളില്‍ അഖില്‍ പ്രതിയാണെന്നും വിശദമായ അന്വേഷണം ആവശ്യമായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു. 

അതേസമയം സ്റ്റേഷനില്‍ 2021 ല്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമന തട്ടിപ്പിന് പിന്നില്‍ കോഴിക്കോട്ടെ നാലംഗ സംഘമാണെന്ന് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ അഖില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. കേസിലെ മുഖ്യ സൂത്രധാരന്‍ റഹീസാണെന്നും കൊല്ലത്തുണ്ടായ കേസുമായി ബന്ധപ്പെട്ടാണ് റഹീസിനെ പരിചയപ്പെട്ടതെന്നും അഖില്‍ പറഞ്ഞു. റഹീസും സുഹൃത്തുക്കളായ ബാസിത്തും ലെനിനും ചേര്‍ന്നാണ് നിയമന കോഴ ആസൂത്രണം ചെയ്തതത്. പരാതിക്കാരനായ ഹരിദാസിനെ അഖില്‍ നേരിട്ട് കണ്ടിട്ടില്ലെന്നാണ് കന്റോണ്‍മെന്റ് പോലീസും ജില്ലാ പോലീസ് മേധാവിയും സംയുക്തമായി നടത്തിയ ചോദ്യംചെയ്യലില്‍ അഖില്‍ സജീവ് നല്‍കിയ മൊഴി. 

തിരുവനന്തപുരത്ത് ആള്‍മാറാട്ടം നടത്തിയതും ഈ സംഘമാണെന്നു സംശയമുണ്ട്. സ്‌പൈസസ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട കേസില്‍ യുവമോര്‍ച്ച നേതാവിനും ബന്ധമുണ്ട്. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത സ്‌പൈസസ് ബോര്‍ഡുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസില്‍ യുവമോര്‍ച്ച നേതാവ് രാജേഷ് എന്നയാളും പ്രതിയാണെന്നു മൊഴിയിലുണ്ട്. സ്‌പൈസസ് ബോര്‍ഡ് നിയമനത്തിനു അഖില്‍ പണം നല്‍കിയത് രാജേഷിന്റെ അക്കൗണ്ടിലേക്കാണ് എന്നാണ് പുറത്തു വരുന്നത്. അഖില്‍ സജീവും രാജേഷും ബിസിനസ് പങ്കാളികളാണെന്നു റിപ്പോര്‍ട്ടുണ്ട്.  തേനിയില്‍ നിന്നാണ് അഖിലിനെ പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

latest news akhil sajeev
Advertisment