Advertisment

കളമശേരി സ്‌ഫോടനം: സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

New Update
33cm

കളമശേരി: കളമശേരിയിലെ കൺവൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു.

Advertisment

നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ സർവ്വകക്ഷി യോഗം ചേരും. അതിനിടെ കളമശേരിയില്‍ ബോംബു വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ തൃശൂരിലെ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് രഹസ്യമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുള്ള ആളാണെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

കീഴടങ്ങിയ ആള്‍ കൊച്ചി സ്വദേശിയാണ്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പരിശോധന നടത്തുന്ന സമയത്ത് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisment