Advertisment

കേസ് കാര്യങ്ങളുമായി പോയിട്ട് എന്ത് നേട്ടം. ചില പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് കുറച്ചു സമയം ആവശ്യപ്പെട്ടത്. പരാതിയുമായി പോകുക ആണെങ്കില്‍ മാഷ് എന്താണെങ്കില്‍ ചെയ്തോ. കൈകാര്യം ചെയ്തു തരാന്‍ പറ്റുന്നവര്‍ ചെയ്ത് തരാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അഖില്‍ സജീവ്. നിയമന കൈക്കൂലി വിവാദം: ഇടപാടിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് സൂചന; പരാതിക്കാരന്റെ മൊഴിയെടുക്കും

ഹരിദാസന്‍ ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. ഈ മാസം 23 ന് തന്നെ പേഴ്സണല്‍ സെക്രട്ടറി വഴി ഡിജിപിക്ക് പരാതി നല്‍കി എന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രതികരിച്ചത്.

New Update
akhil sajeev haridasan

പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിനെതിരായ നിയമന കൈക്കൂലി കേസില്‍ പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അഖില്‍ മാത്യു നല്‍കിയ പരാതിയിലാണ് പരാതിക്കാരന്‍ ഹരിദാസന്റെ മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ഹരിദാസന്റെ മലപ്പുറത്തെ വീട്ടിലെത്തിയാണ് മൊഴി എടുക്കുക. ഹരിദാസന്റെ മകന്റെ ഭാര്യയുടെ നിയമനത്തിന് അഖില്‍ മാത്യുവും അഖില്‍ സജീവും കൈക്കൂലി വാങ്ങിയെന്നാണ് ഹരിദാസന്റെ പരാതി.

Advertisment

അതേസമയം ഹരിദാസന്‍ ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. ഈ മാസം 23 ന് തന്നെ പേഴ്സണല്‍ സെക്രട്ടറി വഴി ഡിജിപിക്ക് പരാതി നല്‍കി എന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രതികരിച്ചത്. എന്നാല്‍, അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

അതിനിടെ നിയമനം എന്തായാലും നടക്കുമെന്ന് അഖില്‍ സജീവ് ഹരിദാസന് ഉറപ്പ് കൊടുത്ത സന്ദേശം പുറത്തു വന്നു. 'നിയമനം ചെയ്ത് തരാമെന്ന് അവര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ട്. കുറച്ചു കാത്തിരിക്കണം. കൃത്യമായി ചെയ്ത് തരാം. കുറച്ചു സമയം ആവശ്യപ്പെടുക ആണ് താന്‍ ചെയ്തത്. ഒരാഴ്ചക്കുള്ളില്‍ ചെയ്ത് തരാം' എന്ന് അഖില്‍ സജീവ് പറയുന്ന സന്ദേശമാണ് പുറത്ത് വന്നത്. നടപ്പ് വശമുള്ള കാര്യമാണ്. മാഷ് പറഞ്ഞ പോലെ അല്ല. അവിടെ ഒഴിവുണ്ട്. കേസ് കാര്യങ്ങളുമായി പോയിട്ട് എന്ത് നേട്ടം. ചില പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് കുറച്ചു സമയം ആവശ്യപ്പെട്ടത്. പരാതിയുമായി പോകുക ആണെങ്കില്‍ മാഷ് എന്താണെങ്കില്‍ ചെയ്തോ. കൈകാര്യം ചെയ്തു തരാന്‍ പറ്റുന്നവര്‍ ചെയ്ത് തരാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അഖില്‍ സജീവ് ഹരിദാസനോട് പറയുന്നുണ്ട്.

ഇതിന് പുറമേ കൈക്കൂലി ഇടപാടിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന സൂചന നല്‍കുന്ന അഖിലിന്റെ വീഡിയോ സന്ദേശം പുറത്ത് വന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അഖില്‍ വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. ലെനിന്‍ എന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് പണം തന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ടതെന്ന് ഓഡിയോ സന്ദേശത്തിലൂടെയും അഖില്‍ സജീവ് വ്യക്തമാക്കുന്നു.

ലെനിന്‍, വാസത്ത്, റെയ്‌സ് എന്നീ അഭിഭാഷകരും ഇവരുടെ കൂട്ടാളി ശ്രീരൂപ് എന്നയാളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വീഡിയോ സന്ദേശത്തില്‍ അഖില്‍ സജീവ് പറയുന്നുണ്ട്. പിലാശ്ശേരിയിലെ ശ്രീരൂപിന്റെ വീട്ടില്‍ തന്നെ കൊണ്ടുപോയി 12 ദിവസത്തോളം മര്‍ദ്ദിച്ചു. മണിമല എന്ന സ്ഥലത്ത് വച്ചും തനിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. മണിമല പോലീസ് ആണ് അന്ന് തന്നെ രക്ഷിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ട്. ലെനിന്‍ എന്നയാളുടെ അറിവോടെയാണ് പണം വന്നിട്ടുള്ളത്. ഇതില്‍ വേറെ ആര്‍ക്കും ഒരു പങ്കുമില്ല. താന്‍ ജീവനോടെ ഇല്ലെങ്കില്‍ പോലും ഇക്കാര്യം ലോകം അറിയണമെന്നും അഖില്‍ സജീവ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നു.

തന്റെ അക്കൗണ്ടിലേക്ക് പണം വരുമെന്ന് ലെനിന്‍ എന്നയാള്‍ പറഞ്ഞിരുന്നതായി അഖില്‍ സജീവ് ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. അക്കൗണ്ടിലേക്ക് വന്ന 25000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. 25,000 കൂടാതെ ഒരു 50,000 രൂപ കൂടി താന്‍ വാങ്ങിയതായും അഖില്‍ സജീവ് ശബ്ദ സന്ദേശത്തില്‍ സമ്മതിക്കുന്നുണ്ട്. മറ്റാരുടെയോ നിര്‍ദ്ദേശപ്രകാരം വാട്‌സ്ആപ്പില്‍ താന്‍ പരാതിക്കാരനുമായി സംസാരിച്ചിട്ടുണ്ടെന്നും ശബ്ദ സന്ദേശത്തില്‍ അഖില്‍ സജീവ് വ്യക്തമാക്കിയിരുന്നു.

akhil sajeev haridasan
Advertisment