Advertisment

പ്രണയത്തിൽ നിന്നും പിന്മാറിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്നെത്തി ഉപദ്രവിച്ചു ; യുവാവ് അറസ്റ്റിൽ

കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെത്തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

New Update
vishnu kadakkavoor

തിരുവനന്തപുരം : പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പെൺകുട്ടിയെ ശല്യം ചെയ്യുകയും പിന്തുടർന്ന് ഉപദ്രവിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കൂന്തള്ളൂർ വലിയ ഏലത്തോട്ടവാരം സുരേഷ് ഭവനിൽ വിഷ്ണു എന്ന 23 വയസ്സുകാരനാണ് അറസ്റ്റിലായത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയാണ് ഇയാൾ പിന്തുടർന്നെത്തി ഉപദ്രവിച്ചത്. വർക്കല പുത്തൻ ചന്തയിൽ വച്ചാണ് ഈ യുവാവ് പെൺകുട്ടിയെ പിന്തുടർന്നെത്തി ഉപദ്രവിച്ചത്. പെൺകുട്ടിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. പെൺകുട്ടി പ്രണയത്തിൽ നിന്നും പിന്മാറിയ ശേഷം ഇയാൾ നിരന്തരമായി മാനസികമായി ഉപദ്രവങ്ങൾ നടത്തിയിരുന്നതായും പരാതിയുണ്ട്.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെത്തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കടയ്ക്കാവൂർ പോലീസ് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു

thiruvananthapuam
Advertisment