Advertisment

ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ആത്മഹത്യാ ഭീഷണി മുഴക്കി

New Update

publive-image

Advertisment

ആലുവ: ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ ആൽ രത്തിൽ കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. അന്നാ രാജു എന്ന യുവതിയാണ് പുലർച്ചെ മുതൽ ആൽമരത്തിൽ കയറിയത്.

ഇതര സംസ്ഥാനക്കാരായ ലൈംഗിക തൊഴിലാളികൾ ഇക്കഴിഞ്ഞ 17 ന് അന്നയേയും മറ്റും അക്രമിച്ചിരുന്നു. ഈ കേസിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി.

പരാതി സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ ബുധനാഴ്ച പുലർച്ചെ സ്റ്റേഷനിലെത്തിയ യുവതി നേരേ ആൽമരത്തിന് മുകളിൽ കയറുകയായിരുന്നു. പ്രതികൾക്കെതിരേ നടപടി എടുക്കാതെ താഴെയിറങ്ങില്ലെന്ന് പറഞ്ഞ അന്ന രാജുവിനെ ആലുവയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

തന്നെ ആക്രമിച്ച ഇതര സംസ്ഥാന ട്രാൻസ് ജെൻഡർ യുവതികളെ അറസ്റ്റ് ചെയ്യണമെന്ന് താഴെ ഇറങ്ങിയതിന് പിന്നാലെ അന്ന രാജു പോലീസിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പരാതി പറഞ്ഞപ്പോൾ ആലുവ ഈസ്റ്റ് സ്റ്റേഷനിലെ സിഐ മോശമായി പെരുമാറിയെന്നും ഇവർ ആരോപിച്ചു.

Advertisment