Advertisment

തൃപ്പൂണിത്തുറ സൗത്ത് ലയൺസ് ക്ലബ്ബും തെക്കുംഭാഗം എസ്‌വിഎൽപി സ്കൂളും സംയുക്തമായി ചേർന്ന് ഗാന്ധിജയന്തി ദിനാഘോഷം നടത്തി

New Update

publive-image

Advertisment

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സൗത്ത് ലയൺസ് ക്ലബ്ബും തെക്കുംഭാഗം എസ്‌വിഎൽപി സ്കൂളും സംയുക്തമായി ചേർന്ന് ഗാന്ധിജയന്തി ദിനാഘോഷം നടത്തി. ഈ സുദിനത്തിൽ ലയൺസ് ക്ലബ് അംഗങ്ങളും എസ്‌വിഎൽപി സ്കൂളിലെ അധ്യാപകരും മാതാപിതാക്കളും വിദ്യാർഥികളും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി അടുക്കള തോട്ടത്തിലേക്ക് ഉള്ള പച്ചക്കറി തൈകളും കൂടാതെ ഫലവൃക്ഷതൈകളും സ്കൂൾ അധികൃതർക്കും വിദ്യാർഥികൾക്കും വിതരണം ചെയ്തു. സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു.

 

ചടങ്ങുകൾ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺസ് സനിൽ പൈങ്ങാടാൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ഗാന്ധി ജയന്തി ദിന സന്ദേശം നൽകി. ലയൺസ് ക്ലബ്ബിന്റെ ജില്ലാ ഭാരവാഹികൾ, സോണൽ ചെയർമാൻ ലയൺ ബിനു സി മാണി, റീജിയണൽ സെക്രട്ടറി ലയൺ കല്ലാത്ത് സുകുമാരൻ മേനോൻ തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്തു.

publive-image

സ്കൂൾ മാനേജർ സന്തോഷ് അഞ്ചുതയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശാലിനി തങ്കപ്പൻ സ്വാഗതമാശംസിച്ചു. സെക്രട്ടറി ലയൺ വിമൽ വിജയൻ ആശംസകൾ നേർന്നു. സ്കൂൾ കോഡിനേറ്റർ ആയ ബിനോജ് നന്ദി രേഖപ്പെടുത്തി.

മെമ്പർഷിപ്പ് ചെയർപേഴ്സൺ ലയൺ കെ ജി പ്രകാശൻ, സർവീസ് ചെയർപേഴ്സൺ ലയൺ രഘുനന്ദനൻ, കമ്മ്യൂണിക്കേഷൻ ചെയർപേഴ്സൺ ലയൺ സന്തോഷ്, ഇൻഫർമേഷൻ ചെയർപേഴ്സൺ ലയൺ രാജീവ് മേനോൻ, ലയൺ റെജു റാം തുടങ്ങിയവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ പങ്കെടുത്തു.

NEWS
Advertisment