Advertisment

'മൂവ് അപ്പ്' അവതരിപ്പിച്ച് ഗോദ്റെജ് ഇന്റീരിയോ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്ണിച്ചര് സൊല്യൂഷന്സ് ബ്രാന്ഡായ ഗോദ്റെജ് ഇന്റീരിയോയുടെ എര്ഗണോമിക് ഓഫീസ് ഫര്ണിച്ചര് ശ്രേണിവിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എര്ഗണോമിക് ഡെസ്കുകളിലെ ഏറ്റവും പുതിയ മൂവ് അപ്പ് ഡെസ്ക് കമ്പനി വിപണിയില് അവതരിപ്പിച്ചു.

ഉദാസീനമായ ജോലികളുമായി ബന്ധപ്പെട്ട സമ്മര്ദം ലഘൂകരിക്കുന്നതിന് മാറിമാറിയുള്ള നില്പ്പുകള് പ്രോത്സാഹിപ്പിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഡെസ്ക് പ്രവര്ത്തനക്ഷമമാക്കിയിരിക്കുന്നത്. ജോലിസ്ഥലത്ത് മണിക്കൂറുകളോളം ഇരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തികള് അഭിമുഖീകരിച്ച വെല്ലുവിളികളും അവര് സ്വീകരിച്ച തന്ത്രങ്ങളും മനസിലാക്കാന് 500ലധികം പേരെ കേന്ദ്രീകരിച്ച് ഗോദ്റെജ് ഇന്റീരിയോയുടെ വര്ക്ക്പ്ലെയ്സ് ആന്ഡ് എര്ഗണോമിക്സ് റിസര്ച്ച് സെല് ഇറ്റ്സ് ടൈം ടു സ്വിച്ച് എന്ന പേരില് പഠന സര്വേ നടത്തിയിരുന്നു.

ഒരു ദിവസം 9 മണിക്കൂറിലധികം ജോലിസ്ഥലത്ത് ഇരിക്കുന്നുണ്ടെന്ന് 64% ജീവനക്കാരും സര്വേയില് വെളിപ്പെടുത്തി. വ്യത്യസ്തമായി എന്തുചെയ്യാനാകുമെന്ന് ചോദിച്ചപ്പോള് 73% പേരും അറിയില്ലെന്നാണ് മറുപടി നല്കിയത്. ഉപയോക്താക്കള് ദീര്ഘനേരം നിശ്ചലമായി ഇരിക്കുന്നത് ആയാസപ്പെടലിനും ഗുരുതരമായ മസ്കുലോസ്കെലെറ്റല് പ്രശ്നങ്ങള്ക്കും കാരണമാകുന്നണ്ട്. ദീര്ഘനേരം നില്ക്കുന്നതും ഒരുപോലെ ദോഷകരം തന്നെ. ഈ സാഹചര്യത്തിലാണ് ഇതിനൊരു പ്രതിവിധിയായി ഗോദ്റെജ് ഇന്റീരിയോ മൂവ് അപ് അവതരിപ്പിക്കുന്നത്.

എളുപ്പത്തില് ക്രമീകരിക്കാന് കഴിയുന്ന തരത്തിലുള്ള രൂപകല്പനയിലാണ് സവിശേഷ ഡെസ്ക്ക് എത്തുന്നത്. ശാരീരിക സമ്മര്ദം കുറയ്ക്കാനും ജോലികളിലെ ഉല്പ്പാദനക്ഷമത വര്ധിപ്പിക്കാനും, ദിവസം മുഴുവന് ശരീരത്തെ സജീവമാക്കാനും ഇത് ജീവനക്കാരെ സഹായിക്കും. എല്ലാ ദിവസവും, എല്ലായിടത്തും ജീവിത നിലവാരം സമ്പന്നമാക്കുക എന്നതാണ് ഗോദ്റെജ് ഇന്റീരിയോയില് ഞങ്ങളുടെ ദൗത്യമെന്ന് പുതിയ ഉത്പന്നം അവതരിപ്പിച്ച് സംസാരിക്കവെ ഗോദ്റെജ് ഇന്റീരിയോ ചീഫ് ഓപ്പറേറ്റിങ് ഓഫീസര് അനില് സെയ്ന് മാത്തൂര് പറഞ്ഞു.

പുതിയ ഉത്പന്ന അവതരണത്തിലൂടെ കൂടുതല് സ്ഥാപനങ്ങള്ക്ക് നന്നായി രൂപകല്പ്പന ചെയ്ത ഫര്ണിച്ചറുകള് ലഭ്യമാക്കുമെന്നും, ജോലിസ്ഥലത്ത് പോലും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി നയിക്കാന് ഉപയോക്താക്കളെ പ്രാപ്തരാക്കുമെന്നും ഞങ്ങള് പ്രതീക്ഷിക്കുന്നതായി ഗോദ്റെജ് ഇന്റീരിയോ മാര്ക്കറ്റിങ് (ബി2ബ്ി) അസോസിയേറ്റ് വൈസ് പ്രസിഡന്റ് സമീര് ജോഷി പറഞ്ഞു.

Advertisment