Advertisment

സംരംഭകത്വ വികസന പരിശീലന പരിപാടി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കെഐഇഡി), 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

2022 മാര്‍ച്ച് 21 മുതല്‍ 31 വരെ എറണാകുളം ജില്ലയില്‍ കളമശ്ശേരിയില്‍ ഉള്ള ക്യാമ്പസ്സില്‍ വെച്ചാണ് കെഐഇഡി സഹായത്തോടെ പരിശീലനം നടക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായിട്ടാണ് ഈ കോഴ്‌സ് നല്‍കുന്നത്.

താല്പര്യമുള്ളവര്‍ കെഐഇഡി ന്റെ വെബ്‌സൈറ്റ് ആയ http://www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-0484 2532890,2550322, 9605542061

Advertisment