Advertisment

നല്ല സാമൂഹ്യാന്തരീക്ഷത്തിന് നല്ല കുടുംബ ബന്ധങ്ങൾ വേണം; ഫാ. ഡേവീസ് ചിറമേൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റിയുടെ കുടുംബ സംഗമം അയ്യപ്പൻ കാവിൽ

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യാ ചെയർമാൻ ഫാ.ഡേവീസ് ചിറമ്മേൽ ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡന്റ് കെ ഐ ഗീവർ, അഡ്വ. ചാർളി പോൾ, എ എം പ്രകാശൻ, എ ഐ ഡേ വിഡ്, പി സി. വർഗ്ഗീസ്, റ്റി.ഐ. ജോഷി എന്നിവർ സമീപം.

കൊച്ചി: ഊഷ്മളമായ സാമൂഹ്യാന്തരീക്ഷത്തിന് കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് പ്രധാനമാണെന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവീസ് ചിറമ്മേൽ പറഞ്ഞു. കുന്നംകുളത്ത് നിന്നും എറണാകുളത്ത് വന്ന് താമസമാക്കിയ നാനൂറ് കുടുംബങ്ങളുടെ സംഘടനയായ കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റിയുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാദർ.

publive-image

കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളും തകർച്ചകളുമാണ് സാമൂഹ്യ ജീവിതത്തിൽ പ്രതിഫലിക്കുന്നത്. ഒരു വ്യക്തിയുടെ ചിന്ത, പെരുമാറ്റം, അടിസ്ഥാന വിശ്വാസങ്ങൾ, മൂല്യങ്ങൾ ഒക്കെ രൂപപ്പെടുത്തുന്നതിൽ കുടുംബത്തിന് വലിയ പങ്കുണ്ട്. കുടുംബത്തകർച്ച വ്യക്തികളിൽ ദുരന്തങ്ങൾക്കിട വരുത്തിയേക്കാം.

ലഹരി വസ്തുക്കളിലേക്കും, മറ്റ് സാമൂഹ്യ തിന്മകളിലേക്കും മനുഷ്യർ വഴി മാറിപ്പോകാതിരിക്കാൻ കുടുംബ ബന്ധങ്ങളെ വിലകൊടുത്തു വിജയിപ്പിക്കണമെന്നും കുടുംബത്തെ ചെറിയൊരു സ്വർഗ്ഗമാക്കണമെന്നും ഫാ. ചിറമ്മേൽ തുടർന്നു പറഞ്ഞു. അയ്യപ്പൻ കാവിലെ കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.ഐ ഗീവർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.എം പ്രകാശൻ, എ.ഐ.ഡേവിഡ്, പി സി.വർഗ്ഗീസ്, റ്റി.ഐ.ജോഷി എന്നിവർ പ്രസംഗിച്ചു.

"കുടുംബം നേരിടുന്ന സമകാലീന വെല്ലുവിളികൾ " എന്ന വിഷയത്തിൽ അഡ്വ. ചാർളി പോൾ ക്ലാസെടുത്തു. പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മെറിറ്റ് അവാർഡുകൾ വിതണം ചെയ്തു. നിർധന രോഗികൾക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു.

 

Advertisment