Advertisment

കൊച്ചിയിൽ ലഹരിവേട്ട: ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

New Update

publive-image

കൊച്ചി: കൊച്ചിയിൽ ലഹരി വേട്ട. ഗർഭിണിയായ യുവതിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫൽ, മുണ്ടക്കയം സ്വദേശിനി അപർണ തുടങ്ങിയവരാണ് അറസ്റ്റിലായത്. പലതരത്തിലുള്ള ലഹരി മരുന്നുകളാണ് ഇവരിൽ നിന്നും പോലീസ് പിടികൂടിയത്.

എൽഎസ്ഡി സ്റ്റാംപ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകൾ എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

Advertisment