Advertisment

യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിച്ചു

New Update

publive-image

Advertisment

മുളന്തുരുത്തി : ഡി.വൈ.എഫ്.ഐ. മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി ആലയിൽ വെച്ച് നടന്ന യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ ആല ഡയറക്ടർ മനു ജോസ് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ. മുളന്തുരുത്തി മേഖലാ പ്രസിഡന്റ് ലിജോ ജോർജ് അദ്ധ്യഷത വഹിച്ചു.

കവിയത്രി വിജില , മേഖലാ സെക്രട്ടറി അരുൺ പോട്ടയിൽ, മേഖലാ ട്രഷറർ ജോയൽ കെ.ജോയി, കെ.എ. ജോഷി, ലതിക അനിൽ, മഞ്ചു അനിൽകുമാർ , ഹരികൃഷ്ണൻ എം.എസ്സ്, വിഷ്ണു ഹരിദാസ് എന്നിവർ സംസാരിച്ചു.

ഫെസ്റ്റിവൽന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് ഏപ്രിൽ 16 ന് ബ്ലോക്ക് തല മത്സരങ്ങൾ തൃപ്പൂണിത്തുറയിലും, ജില്ലാ തല മത്സരങ്ങൾ ഏപ്രിൽ 25 ന് അങ്കമാലിയിലും, സംസ്ഥാനതല മത്സരങ്ങൾ ഫോർട്ടുകൊച്ചിയിൽ മെയ് 12, 13, 14 തീയതികളിൽ നടക്കും.

Advertisment