Advertisment

പാരിപ്പള്ളിയിൽ പാൻക്രിയാസ് രോഗിയായ യുവാവിന് സഹായവുമായി റോട്ടറി ക്ലബ്ബ് ഓഫ് പാരിപ്പള്ളി ടൗൺ രംഗത്ത്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ചാത്തന്നൂർ: പാരിപ്പള്ളിയിൽ പാൻക്രിയാസ് രോഗിയായ യുവാവിന് സഹായവുമായി റോട്ടറി ക്ലബ്ബ് ഓഫ് പാരിപ്പള്ളി ടൗൺ രംഗത്തെത്തി. രോഗിയായ കല്ലുവാതുക്കൽ വരിഞ്ഞം സജി ഭവനിൽ സാംജി (37) യ്ക്കാണ് റോട്ടറി ക്ലബ്ബ് ഭാരവാഹികൾ വീട്ടിലെത്തി സഹായ ധനം കൈമാറിയത്.

രണ്ട് വർഷം മുമ്പ് പാൻക്രിയാസിൽ രോഗം ബാധിച്ച സാംജി എട്ട് മാസം മുമ്പ്14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് സ്വകാര്യാശുപത്രിയിൽ വിധേയനായിരുന്നു. കാരം കോട് വിമല സെൻട്രൽ സ്കൂളിലെജോലിയാണ് ഉപജീവനം. ശസ്ത്രക്രിയയ്ക്ക് ശേഷം ഭാരിച്ച തുകയാണ് ഓരോ മാസവും മരുന്നുകൾക്കും ഗുളികകൾക്കുമായി വേണ്ടി വരുന്നത്.

ഭാര്യ നിഷയും മകൾ ഏയ്ഞ്ചലും സാംജിയുടെ അമ്മയുമടങ്ങുന്ന കുടുംബം സാംജിയുടെ വരുമാനം കൊണ്ടാണ് കഴിഞ്ഞു പോയിരുന്നത്. പാൻക്രിയാസ് മാറ്റിവയ്ക്കുന്നതിന് ഭാരിച്ചതുക വേണ്ടി വരുമെന്നതിനാൽ തൽക്കാലം മരുന്നുകളും ഡോക്ടർമാർ നിർദ്ദേശിച്ച ഭക്ഷണങ്ങളും കഴിച്ചു മുന്നോട്ടുപോവുകയാണ്.

സാംജിയുടെ അവസ്ഥ അറിഞ്ഞ റോട്ടറി ക്ലബ്ബ് ഓഫ് പാരിപ്പള്ളി ടൗൺ,പ്രസിഡന്റും ഭാരത് സേവക് സമാജ് പുരസ്കാരജേതാവും അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺസ് എം ഡിയുമായവി.എസ്.സന്തോഷ്കുമാറിന്റെ നേതൃത്വത്തിലെത്തിയാണ് തുക കൈമാറിയത്.

റോട്ടറി ക്ലബ്ബ് ഭാരവാഹികളായ കല്ലുവാതുക്കൽ അജയകുമാർ, ഡോ. കബീർ പാരിപ്പള്ളി, രാജേഷ്, ശിവരാജൻ പിള്ള ,സുഭാഷ്, വിനോയ്, ജയിംസ് കൊല്ലായ്ക്കൽ, അരുൺ , ആർ.ശ്രീകുമാർ, നഹാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Advertisment