Advertisment

കൊല്ലത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി: നരഹത്യാശ്രമം, മാരാകായുധം ഉപയോഗിച്ചുള്ള അക്രമം, മാനഭംഗപ്പെടുത്തൽ, അടിപിടി, ഭീഷണിപ്പെടുത്തൽ എന്നിവയാണ് കുറ്റങ്ങൾ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി. ശക്തികുളങ്ങര കന്നിമേൽ ഇടപ്പാടം വയലിൽ തുണ്ട്പറമ്പിൽ വീട്ടിൽ ഷാലിയാർ മകൻ ഷാൻ എന്ന് വിളിക്കുന്ന മുഹമ്മദ് അസ്ലാം (25) നെയാണ് കാപ്പ പ്രകാരം തടവിലാക്കിയത്.

2018 മുതൽ കൊല്ലം സിറ്റിയിലെ ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യാശ്രമം, മാരാകായുധം ഉപയോഗിച്ചുള്ള അക്രമം, മാനഭംഗപ്പെടുത്തൽ, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് മുഹമ്മദ് അസ്ലാം. തുടർന്നാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചത്. 2018 മുതൽ 2022 വരെ ഏഴ് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്.

കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പർവീൺ ഐ.എ.എസ്സ് ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിന് ഉത്തരവായത്.

ശക്തികുളങ്ങര സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ ആശ ഐ.വി, സലീം, എ.എസ്.ഐ ഡാർവിൻ, സിപിഒ രാജേഷ്് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisment