Advertisment

78 കഴിഞ്ഞ പടുകിഴവനെ ഡിസിസി അധ്യക്ഷസ്ഥാനത്ത് വേണ്ടെന്ന് കൊല്ലത്ത് പോസ്റ്റര്‍ ! കൊടിക്കുന്നിലിനെതിരെ രൂക്ഷവിമര്‍ശനം. കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചുകൊഴുത്ത പോത്തന്‍കോട്ടുകാരനായ കൊടിക്കുന്നില്‍ സുരേഷിന് കൊല്ലം ഡിസിസി പ്രസിഡന്റിനെ നിശ്ചയിക്കാന്‍ എന്ത് കാര്യം ! സിറ്റി മണിയന്റെ കുണ്ടന്നൂര്‍ പണി കൊല്ലത്തു വേണ്ടെന്നും പോസ്റ്ററില്‍ ! ഡിസിസി അധ്യക്ഷനെചൊല്ലി തര്‍ക്കം കൂടുതല്‍ ജില്ലകളില്‍. കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയില്‍

New Update

publive-image

Advertisment

കൊല്ലം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കലഹം തുടരുന്ന കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം. കഴിഞ്ഞയാഴ്ച കോട്ടയത്താണ് പോസ്റ്റര്‍ വന്നതെങ്കില്‍ ഇത്തവണ അത് കൊല്ലത്താണ്. ഡിസിസി പ്രസിഡണ്ടന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രാജേന്ദ്ര പ്രസാദിനും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കും എതിരെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കൊടിക്കുന്നിലിന് തീറെഴുതാന്‍, ഡി സി സി കുടുംബ സ്വത്തല്ലെന്ന് പോസ്റ്ററില്‍ പറയുന്നു. പടുകിഴവനും അനാരോഗ്യനുമായ രാജേന്ദ്ര പ്രസാദിനെ ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ട. കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചുകൊഴുത്ത പോത്തന്‍കോട്ടുകാരനായ കൊടിക്കുന്നില്‍ സുരേഷിന് കൊല്ലം ഡിസിസി പ്രസിഡന്റിനെ നിശ്ചയിക്കാന്‍ എന്ത് കാര്യം.

സിറ്റി മണിയന്റെ കുണ്ടന്നൂര്‍ പണി കൊല്ലത്തു വേണ്ടെന്നും കൊടിക്കുന്നിലിന് പിരിവ് നടത്താന്‍ കൊല്ലം ഡി സി സി തറവാട്ട് സ്വത്തല്ലെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. നേരത്തെ നിലവിലെ കെപിസിസി ജനറല്‍ സെക്രട്ടറിയായ രാജേന്ദ്ര പ്രസാദിനെ ഡിസിസി അധ്യക്ഷനാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് വാശി പിടിച്ചിരുന്നു.

ഇതോടെയാണ് മുതിര്‍ന്ന നേതാവായ രാജേന്ദ്ര പ്രസാദിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ഗ്രൂപ്പു വ്യത്യാസമില്ലാതെ എതിര്‍പ്പുയര്‍ന്നിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്നതില്‍ വലിയ എതിര്‍പ്പാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. പാര്‍ട്ടിയെ നശിപ്പിക്കാന്‍ മാത്രമെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് കഴിയൂ എന്നാണ് എല്ലാവരും പറയുന്നത്.

കോണ്‍ഗ്രസിന് കാര്യമായ സംഘടനാ സംവീധാനമില്ലെങ്കിലും എല്ലാക്കാലവും തര്‍ക്കവും തമ്മിതല്ലും നടക്കുന്ന ജില്ലയാണ് കൊല്ലം. അതേസമയം സ്ഥാനമാനങ്ങള്‍ മോഹിക്കുന്നവരാണ് പോസ്റ്ററിനു പിന്നില്ലെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ നിലപാട്. സ്ഥാനമാനങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന ആരോ ആണ് പോസ്റ്ററിനു പിന്നിലെന്നും രാജേന്ദ്രപ്രസാദ് സീനിയറും ജനപിന്തുണയുമുള്ള നേതാവാണെന്നും കൊടിക്കുന്നിലും പറയുന്നു.

NEWS
Advertisment