Advertisment

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 'കേരസ്മൃതി' പദ്ധതിയുടെ ഉദ്ഘാടനം എംപിയും നാളികേര വികസനബോർഡ് അംഗവുമായ സുരേഷ് ഗോപി നിര്‍വ്വഹിച്ചു

New Update

publive-image

Advertisment

പാലാ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുത്തോലി പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ 'കേരസ്മൃതി' പദ്ധതിയുടെ ഉദ്ഘാടനം എംപിയും നാളികേര വികസനബോർഡ് അംഗവുമായ സുരേഷ് ഗോപി, മുത്തോലി പഞ്ചായത്തിലെ ആദ്യകാല മെമ്പർ കെ.വി ആന്റണി ഇലവനാലിന് തെങ്ങിൻ തൈ നൽകിക്കൊണ്ട് നിർവഹിച്ചു.

കേരളത്തിൽ ആകെമാനം ഒരു കോടി തെങ്ങിൻ തൈകൾ നടുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് എംപി പറഞ്ഞു. കേരസ്മൃതിയിലൂടെ കേരളത്തിൽ നാളികേര വികസനവും വിപണനവും മൂല്യവർധിത ഉൽപ്പന്നങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം എന്ന് എംപി പറഞ്ഞു.

ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ജി. രൺജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, ജനറൽ സെക്രട്ടറി ലിജിൻ ലാൽ, സംസ്ഥാന സമിതി അംഗങ്ങളായ എൻ. ഹരി, എൻ. കെ ശശികുമാർ, ഹരി കുമാർ, ശുഭ സുന്ദർരാജ്, അരുൺ സി മോഹൻ, ജയാ രാജു, സിജുമോൻ സി.എസ്, ശ്രീജയ, ഷീബാ റാണി, സുനിൽ കുമാർ, അനിൽ വി നായർ, ഹരി ഇടയാറ്റ്, തുടങ്ങിയവർ സംസാരിച്ചു.

pala news
Advertisment