Advertisment

എം.സി റോഡിൽ നിരന്തരം അപകടം; സ്പീഡ് ബ്രേക്കർ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുമ്പില്‍ ജനകീയ സമരം നടത്തി

New Update

publive-image

Advertisment

കുറവിലങ്ങാട്: എം.സി റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന സ്ട്രിപ്പ് സ്പീഡ് ബ്രേക്കർ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുമ്പിൽ ജനകീയ സമരം നടത്തി.

എം.സി. റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധം, സമിതി രക്ഷാധികാരിയും കുറവിലങ്ങാട് പഞ്ചായത്ത് മുൻ. വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാൻ ജോജോ ആളോത്ത് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പറും കേരളാ കോൺഗ്രസ് (എം) നി .മണ്ഡലം പ്രസിഡൻറുമായ പി.എം. മാത്യു, കെ.പി.സി.സി. എക്സിക്യുട്ടിവ് മെമ്പർ അഡ്വ. റ്റി. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻമാരായ പി.സി. കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, കോൺഗ്രസ് ബ്ലാക്ക് പ്രിസിസൻറ് ബേബി തൊണ്ടാംകുഴി , സി.പി.എം‌ ഏരിയാ കമ്മിറ്റി അംഗം സദാനന്ദ ശങ്കർ , സി.പി.ഐ. മണ്ഡലം സെക്രട്ടറി എൻ.എം. മോഹനൻ, കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് സി ബി മാണി, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സനോജ് മിറ്റത്താനി , കെ. എസ്. ആർ. റ്റി. ഇ . എ. ( സി.ഐ.റ്റി.യു) സംസ്ഥാന സമിതി അംഗം പ്രശാന്ത് വേലിക്കകം., ജനതാദൾ നേതാക്കളായ പി.ഒ. വർക്കി, ഷാജി കണിയാം കുന്നേൽ, എൻ. സി. പി. ജില്ലാ സെക്രട്ടറി എം.ആർ. ബിനീഷ്, നി. മണ്ഡലം സെക്രട്ടി രാജേഷ് കുര്യനാട്. പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ സന്ധ്യാ സജികുമാർ, എന്നിവർ പ്രസംഗിച്ചു.

സ്പീഡ് ബ്രേക്കർ സ്ഥാപിച്ചതിലെ അപാകതയാണ് അപകടത്തിന് ഇടയാക്കുന്നത്. എം.സി റോഡിൽ കുറവിലങ്ങാട് പള്ളിക്കവല, കോഴാ ജംഗ്ഷന് സമീപം, വെമ്പള്ളി, കുറവിലങ്ങാട് - വൈക്കം റോഡിൽ തോട്ടുവാ എന്നിവിടങ്ങളിലാണ് അപകടത്തിന് ഇടയാക്കുന്ന വിധത്തിൽ സ്ട്രിപ്പ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ സമീപവാസികളും വ്യാപാരികളും എം. സി. റോഡ് സംരക്ഷ സമിതി രൂപീകരിച്ച് പൊതുമരാമത്ത് വകപ്പിനും മന്ത്രി മുഹമ്മദ് റിയാസ്, മോൻസ് ജോസഫ് എം.എൽ.എ എന്നിവർക്കും പരാതി നൽകിയിരുന്നു.

ഭാരവാഹനങ്ങൾ ഉൾപ്പടെയുള്ളവ വേഗതയിൽ സ്ട്രിപ്പ് സ്പീഡ് ബ്രേക്കറിൽ കയറുന്നതോടെ അനുഭവപ്പെടുന്ന കുലുക്കത്തിൽ വീടുകളുടെയും കെട്ടിടങ്ങളാടെയും അടിത്തറ ഉൾപ്പടെയുള്ള കോൺക്രീറ്റ് ഭാഗങ്ങൾക്ക് വിള്ളലുണ്ടാകുന്നുണ്ട്.

സംസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം സ്ട്രിപ്പ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ട്. അതിൻ്റെയെല്ലാം ഉയരം ഏഴ് എം.എമ്മിൽ താഴെയാണ്. എന്നാൽ കുറവിലങ്ങാട്, കോഴാ, വെമ്പള്ളി, തോട്ടുവാ, എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത് 14 എം. എം. ഉയരത്തിൽ കൂടുതലാണ്.

ഉയരം കൂടിയാൽ വേഗതയിൽ എത്തുന്ന വാഹനങ്ങൾ സ്ട്രിപ്പ് സ്പീഡ് ബ്രേക്കറിൽ കയറുന്നതോടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസം വെമ്പള്ളിയിലെ സ്പീഡ് ബ്രേക്കറിൽ കയറിയുണ്ടായ അപകടത്തിൽ കുറവിലങ്ങാട് സ്വദേശിയായ യുവാവ് ദാരുണമായി മരണപെട്ടു.

NEWS
Advertisment