Advertisment

കോട്ടയത്ത് ഉരുൾ പൊട്ടൽ: വീടുകളിൽ വെള്ളം കയറി, കോട്ടയം കാഞ്ഞിരപ്പള്ളി 26ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. തൃശൂർ ചാലക്കുടിയിൽ ലഘു മേഘവിസ്‌ഫോടനം

New Update

publive-image

Advertisment

കോട്ടയം: കനത്ത മഴയിൽ കോട്ടയത്ത് ഉരുൾ പൊട്ടൽ. ഇളംകാടാണ് ഉരുൾപൊട്ടലുണ്ടായത്. വീടുകളിൽ വെള്ളം കയറിത്തുടങ്ങി. നാശനഷ്ടങ്ങൾ അധികം ഉണ്ടായിട്ടില്ലെന്നാണ് വിവരം. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. മുണ്ടക്കയത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി.

മണിമലയാറ്റിലേയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മുണ്ടക്കയത്തെ മർഫി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി 26ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. തൃശൂർ ചാലക്കുടിയിൽ ലഘു മേഘവിസ്‌ഫോടനം ഉണ്ടായി.

റോഡുകളിൽ വെള്ളക്കെട്ട്. മറ്റു നാശനഷ്ടങ്ങളില്ല. തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 50 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. കക്കി, ആനത്തോട് ഡാമുകളിലും പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നു. എ.സി കനാൽ കരകവിഞ്ഞു. എസി റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ തടസപ്പെട്ടു.

അതേസമയം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട വടശേരിക്കര വില്ലേജ് ഓഫിസിനു സമീപം വീട്ടിലെ കിണർ ഇടിഞ്ഞുതാണു. ഇടുക്കി ശാന്തിഗ്രാം റോഡിൽ മണ്ണിടിഞ്ഞു. പാണ്ടിപ്പാറയ്‌ക്ക് സമീപം ഗതാഗതം തടസപ്പെട്ടു.

ഇടുക്കി പുല്ലുപ്പാറയിൽ മണ്ണിടിച്ചിലിൽ ഗതാഗതം തടസപ്പെട്ടു. തെന്മല പരപ്പാർ ഡാമിലെ മൂന്നു ഷട്ടറുകൾ 80 സെന്റിമീറ്റർ ഉയർത്തി. അതിനിടെ, പത്തനംതിട്ട കണിച്ചേരിക്കുഴിയിൽ ശക്തമായ വെള്ളപ്പാച്ചിൽ. മൂന്നു വീടുകൾക്ക് കേടുപാട് സംഭവിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാറും ഒഴുകി നീങ്ങി.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് മഴയ്‌ക്ക് കാരണം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ കനത്ത മഴ പെയ്യും. വയനാടും കണ്ണൂരും യെല്ലോ അലർട്ട്, 11 ജില്ലകളിൽ ഒറഞ്ച് അലർട്ടും നിലിവിലുണ്ട്. ഏത് പ്രദേശത്ത് അപകടമുണ്ടായാലും 101ൽ വിളിക്കണമെന്ന് ഫയർഫോഴ്‌സ് നിർദ്ദേശം നൽകിയിട്ടുണ്ട്.

NEWS
Advertisment